Covid 19 | പടിക്ക് പുറത്ത് മഹാമാരി; കേരളത്തിന് മാതൃകയായി ഇടമലക്കുടിയുടെ കോവിഡ് പ്രതിരോധം

Last Updated:

പുറത്തു നിന്നുള്ളവർക്ക് ഇടമലക്കുടിയിലേക്ക് ഇപ്പോൾ പ്രവേശനമില്ല

ഇടമലക്കുടി: കോവിഡ് പ്രതിരോധത്തിന് കേരളത്തിന് മുഴുവൻ മാതൃകയായി സംസ്ഥാനത്തെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്തായ  ഇടമലക്കുടിയിലെ ജനങ്ങൾ. കോവിഡ് ആശങ്ക അവസാനിക്കുന്നത് വരെ നിതാന്ത ജാഗ്രത പുലർത്തുകയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടിക്കാർ.
പുറത്തു നിന്നുള്ളവർക്ക് ഇടമലക്കുടിയിലേക്ക് ഇപ്പോൾ പ്രവേശനമില്ലെന്ന് ഊരുകൂട്ടം തീരുമാനിച്ചു. ഇടമലക്കുടിയിൽ റേഷനടക്കമുള്ള സാധനങ്ങളെല്ലാം വരുന്നത് മൂന്നാറിൽ നിന്നാണ്. പുതിയ സാഹചര്യത്തിൽ സാധനം വാങ്ങാൻ പുറത്തു പോകുന്നവർ രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിന് ശേഷം മാത്രം വീടുകളിൽ തിരിച്ചു പ്രവേശിക്കണം.
TRENDING: പാലത്തായി പീഡനക്കേസ്: പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം; സമരത്തിനിറങ്ങേണ്ടത് വിശ്വാസിയുടെ ബാധ്യതയെന്ന് സമസ്ത നേതാവ് [NEWS] ഇന്ത്യയിൽ കോവിഡ് ബാധിതർ 1 ദശലക്ഷം; ലോകത്ത് മൂന്നാം സ്ഥാനത്ത് [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]
ജീപ്പിൽ കൂട്ടമായി പോയി മൂന്നാറിൽ നിന്നും സാധനങ്ങളുമായി എത്തുന്ന പഴയ രീതി പുതിയ കാലത്ത് ഇല്ല. മൂന്നാറിനടുത്തുള്ള പെട്ടിമുടിയിൽ അവശ്യ സാധനങ്ങൾ വാങ്ങാൻ ഒന്നോ രണ്ടോ പേർ പോകും. തുടർന്ന് സാധനങ്ങൾ തലച്ചുമടായി കുടികളിൽ എത്തിക്കും. സാധനങ്ങൾ കൊണ്ടുവരുന്നവർ രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിൽ കഴിയും.
advertisement
പുറത്തു നിന്നുള്ളവർക്ക് ഇടമലക്കുടിയിൽ പ്രവേശിക്കണമെങ്കിൽ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. കൊറോണ പ്രതിസന്ധി തീരും വരെ പുറത്ത് നിന്നുള്ളവരെ ഇടമലക്കുടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് കാട്ടി ഊരുകൂട്ടം വനം, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പുകളെ സമീപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | പടിക്ക് പുറത്ത് മഹാമാരി; കേരളത്തിന് മാതൃകയായി ഇടമലക്കുടിയുടെ കോവിഡ് പ്രതിരോധം
Next Article
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement