പോത്തൻകോട് സ്വദേശികളായ അൻസൽ, ശരത്ത് എന്നിവരാണ് പിടിയിലായത്. രണ്ടു വാഹനങ്ങളിലായാണ് മാലിന്യം തള്ളാൻ ഇവർ എത്തിയത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെയുള്ള കുറ്റംചുമത്തി ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. ഏരൂർ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ അറവു മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ALSO READ: Corona Virus: കോഴിക്കോടും മുൻകരുതൽ; 90 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍
ദിവസങ്ങൾക്കുമുമ്പാണ് രാത്രിയിൽ ഏരൂർ സ്കൂളിന് സമീപത്ത് അറവ് മാലിന്യവുമായി എത്തിയ രണ്ടു വാഹനങ്ങൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പോത്തൻകോട് നിന്ന് വന്ന വാഹനത്തെ ആയൂർ മുതൽ പിന്തുടർന്നാണ് നാട്ടുകാരാണ് പിടികൂടിയത്. വാഹനം കസ്റ്റഡിയിൽ എടുക്കാൻ ആദ്യം പോലീസ് വൈമനസ്യം കാട്ടിയെന്നും ആക്ഷേപമുണ്ട്.
advertisement
Location :
First Published :
January 28, 2020 8:00 PM IST
