കോഴിക്കോട്: ചൈനയില് കൊറോണ വൈറസ് പടരുന്നതിനിടെ ആശങ്കയില് കേരളവും. ചൈന യാത്ര നടത്തിയവരുള്പ്പെടെ കോഴിക്കോട് ജില്ലയില് 90 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. തുടക്കത്തില് 72 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. എന്നാലിപ്പോഴിത് 90 ആയി വര്ധിച്ചു.
വീടുകളില്ത്തന്നെയാണ് ഇത്രയും പേര് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള ആര്ക്കും രോഗ ലക്ഷണമില്ലെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. വി ജയശ്രീ പറഞ്ഞു.
പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുമായി സ്വകാര്യ-സര്ക്കാര് ആശുപത്രികളിലെത്തുന്നവരുടെ വിവരങ്ങള് ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്. സംശയമുള്ളവരെ ആരോഗ്യവകുപ്പ് പ്രത്യേകം തയ്യാറാക്കിയ ആംബുലന്സില് മാത്രമാകും കൊണ്ടുപോകുക.
കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് കൊറോണ വൈറസ് മുന്കരുതല് നടപടി തുടങ്ങിയിട്ടുണ്ട്. ചൈനയില് നിന്ന് വന്നവരും അവരുമായി സമ്പര്ക്കം പുലര്ത്തിയവരും ആശുപത്രിയിലെത്തുകയാണെങ്കില് പ്രത്യേക കൗണ്ടറും ഐസൊലേഷന് വാര്ഡും സജ്ജീകരിച്ചിട്ടുണ്ടെന്ന് മെഡിക്കല് കോളജ് സൂപ്രണ്ട് വി സജീത് കുമാര് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.