ഒറ്റക്കാലിൽ ഒരു മണിക്കൂർ ശരീരം ചലപ്പിക്കാതെ നിന്ന് ബൈക്ക് സമ്മാനമായി നേടിയിരിക്കുകയാണ് അഖിലെന്ന ചെറുപ്പക്കാരൻ. കൊല്ലം ആറുമുറിക്കടയ്ക്ക് സമീപം ചെക്കാലമുക്കിലാണ് വ്യത്യസ്തമായ പന്തയം നടന്നത്.
ഇറച്ചിക്കട ജീവനക്കാരനാണ് അഖിൽ. തൊട്ടടുത്ത് സൗണ്ട്സ് നടത്തുന്ന ഷിബുവാണ് ഒറ്റക്കാൽ ചലഞ്ചിന് അഖിലിനെ വിളിച്ചത്. ഒരു മണിക്കൂർ ശരീരം തെല്ലും ചലിക്കാതെ ഒറ്റക്കാലിൽ നിൽക്കണമെന്നതായിരുന്നു പന്തയം. സമ്മാനമായി ഷിബു ഓഫർ ചെയ്തതാകട്ടെ സ്വന്തം ബൈക്കും.
TRENDING:കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം; വൈക്കത്തു നിന്ന് ജൂൺ മൂന്നിന് കാണാതായ യുവാവിന്റേത് [NEWS]ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക് [PHOTOS]പരിശോധനാ ഫലം വരുന്നതിന് മുമ്പ് പുറത്തിറങ്ങിയ രണ്ട് പേർക്ക് COVID 19; കായംകുളത്ത് ജാഗ്രത [NEWS]
advertisement
മത്സരം പുരോഗമിച്ചതോടെ സമീപ കടക്കാരും കാഴ്ചക്കാരായി. ചിലർ പോലീസു വരുന്നുവെന്ന് പറഞ്ഞു. മറ്റു ചിലർ തമാശ പറഞ്ഞു നോക്കി. മറ്റു ചിലർ ഗോഷ്ടി കാണിച്ചു. പക്ഷേ, അഖിൽ കടുകിട ചലിച്ചില്ല.
ഒരു മണിക്കൂർ അഖിൽ ഒറ്റക്കാലിൽ പൂർത്തിയാക്കിയപ്പോൾ ഏവരുടെയും അഭിനന്ദനം. വാക്കുപാലിക്കുന്നതിൽ നിന്ന് ഷിബുവും പിന്നോട്ട് പോയില്ല. ബൈക്കിന്റെ താക്കോൽ സി പി ഐ ചെക്കാലമുക്ക് ലോക്കൽ സെക്രട്ടറി ബഷീർക്കുട്ടി അഖിലിന് കൈമാറി.