TRENDING:

പതിനാലുകാരിയെ അമ്മയുടെ ഒത്താശയോടെ കാമുകൻ പീഡിപ്പിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിൻറെ ഒത്താശയോടെ കാമുകൻ പീഡിപ്പിച്ചു. കേസിൽ ചെരണികുന്നത്ത് നടുത്തൊടി നിയാസിനെയും കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വീട്ടമ്മയെയെ വശത്താക്കി ഒപ്പം താമസിപ്പിച്ച് മകളെയും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതിയുടെ പതിമൂന്ന് വയസുകാരിയായ മകളാണ് പീഡനത്തിന് ഇരയായത്.
advertisement

പതിനാല് വർഷം മുൻപ് വിവാഹിതയായ വീട്ടമ്മ മൂന്ന് പെൺമക്കൾക്കൊപ്പം നിയാസിനൊപ്പം പോവുകയായിരുന്നു. പിന്നീട് മഞ്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. ഈ വിവരം കുട്ടി മാതാവിനെ അറിയിച്ചെങ്കിലും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി.

ഭർതൃവീട്ടുകാർ നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം കെസെടുത്ത പൊലീസ് കോഴിക്കോട്ടെ ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിയാസിനെ ചോദ്യം ചെയ്തതിൽ മറ്റൊരു യുവതിയേയും ഇയാൾ മാസങ്ങളോളമായിമറ്റൊരു ലോഡ്‌ജിൽ താമസിപ്പിച്ചു വന്നിരുന്നതായി വിവരം ലഭിച്ചു. ഭർതൃമതികളായ യുവതികളെ ഫോൺ വിളിയിലൂടെ വശത്താക്കുന്നതാണ് നിയാസിൻറെ രീതി. ബന്ധപ്പെടുന്ന സ്ത്രീകളുമായിഫോട്ടോ എടുക്കുന്ന പ്രതി പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരിൽനിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരേസമയം നിരവധി സ്ത്രീകളുമായിബന്ധം പുലർത്തിയിരുന്ന ഇയാൾ പിടിക്കപ്പെട്ടതറിയാതെ നിരവധി സ്ത്രീകൾ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നിയാസിൻറെ പേരിൽ അനധികൃത മണൽ കടത്തുൾപ്പെടെ മഞ്ചേരി സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പതിനാലുകാരിയെ അമ്മയുടെ ഒത്താശയോടെ കാമുകൻ പീഡിപ്പിച്ചു