TRENDING:

രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍; ഇടപാടിന് പ്രത്യേക 'ആപ്'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നഗരത്തില്‍ രാജ്യാന്തര വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന എം.ഡി.എം.എ (മെത്തലിന്‍ ഡയോക്‌സി മെത്താ ഫിറ്റമിന്‍) എന്ന ലഹരി വസ്തു പിടികൂടി.കര്‍ണാടക ഹസ്സന്‍ ജില്ലയില്‍ നാങ്കനഹള്ളി സ്വദേശി മുഹമ്മദ് ജാബിര്‍(26) ആണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
advertisement

'നല്ല ശീലമാണ്, കീപ്പ് ഇറ്റ് അപ്പ്'; തന്നെ മറികടന്ന കോഹ്‌ലിക്ക് അഭിനന്ദനങ്ങളുമായി സച്ചിന്‍

നഗരത്തില്‍ അടുത്ത കാലത്തായി നടന്നുവരുന്ന ശക്തമായ ലഹരി വേട്ടയില്‍ സിന്തറ്റിക്ക് ഡ്രഗ് ഇനത്തില്‍പ്പെട്ട എല്‍.എസ്.ഡി, മെത്ത് എന്നിവ അടുത്തിടെ സിറ്റി ഷാഡോ പിടികൂടിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പൊലീസ് സംഘം രൂപികരിച്ച് നടത്തിയ നീക്കത്തിലാണ് ഇയാള്‍ വലയിലായത്.

advertisement

'എന്തുവാടേ ഇത്'; റണ്ണൗട്ട് ചാന്‍സില്‍ സാഹസത്തിനു മുതിര്‍ന്ന് ജഡ്ഡു; മൂക്കത്ത് വിരല്‍വെച്ച് സഹതാരങ്ങള്‍; വീഡിയോ

ലഹരി വസ്തുക്കള്‍ കടത്തുന്ന ചെറുസംഘത്തെ കണ്ടെത്തിയ ഷാഡോ പൊലീസ് സംഘം അവരില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഇവരെ നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്.

പൊലീസ് ഒരു തരത്തിലും പിടികൂടാതിരിക്കാന്‍ പ്രത്യേകതരം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇയാള്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്നത്. വാങ്ങുന്നതും വില്‍ക്കുന്നതും കച്ചവടം ഉറപ്പിക്കുന്നതുമെല്ലാം ഈ ആപ്ലിക്കേഷന്‍ വഴിയായത് കൊണ്ട് ഇവരിലേക്കെത്താനും ബുദ്ധിമുട്ടാണ്. ഈ ആപ്ലിക്കേഷന്‍ വഴി ആവശ്യക്കാരായി വിശ്വാസം നേടിയെടുത്ത ശേഷം, കച്ചവടം ഉറപ്പിച്ച് തന്ത്രപൂര്‍വം ഇയാളെ വിളിച്ചുവരുത്തി പേട്ട റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

advertisement

ഡി.സി.പി ആര്‍.ആദിത്യ, കണ്‍ട്രോള്‍ റൂം അസി.കമ്മീഷണര്‍ വി. സുരേഷ് കുമാര്‍, വഞ്ചിയൂര്‍ എസ്.എച്ച്.ഒ സുരേഷ് വി.നായര്‍, എസ്.ഐ സുവര്‍ണ്ണകുമാര്‍,ക്രൈം എസ്.ഐ. മിഥുന്‍, ഷാഡോ എ.എസ്.ഐമാരായ ഗോപകുമാര്‍, യശോധരന്‍, സിറ്റി ഷാഡോ ടീമംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്‍കി.

മയക്കുമരുന്ന് കച്ചവടത്തിന് പ്രത്യേക ആപ്ലിക്കേഷന്‍

ഡ്രഗ് വ്യാപാരം ഉറപ്പിക്കുന്നതിന് ഇവര്‍ പ്രത്യകം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തി.ഈ ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തുന്നത്. എം.ഡി.എം.എ യുടെ ചിത്രങ്ങളും മറ്റും ഇതിലൂടെ കാണിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് രീതി.

advertisement

സംഘത്തിലെ ആരെയെങ്കിലും പൊലീസ് പിടികൂടിയെന്ന് സംശയമോ മറ്റോ വന്നാല്‍ മൊബൈല്‍ ഓണാക്കാതെ തന്നെ മറ്റെരാക്കള്‍ക്ക് മറ്റൊരു സ്ഥലത്തിരുന്ന് ഈ ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യകത. അതിനാല്‍ പൊലീസ് മൊബൈല്‍ പരിശോധിക്കുമ്പോള്‍ അതില്‍ നിന്നും പ്രത്യക്ഷത്തില്‍ ഒന്നും കണ്ടെത്താനാവില്ല. ശാസ്ത്രീയ പരിശോധനയില്‍ ഡിലിറ്റ് ചെയ്ത വിവരങ്ങള്‍ തിരികെ ശേഖരിച്ച് ഇയാളുടെ സംഘത്തില്‍പ്പെട്ടവരെ പിടികൂടുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
രണ്ടരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍; ഇടപാടിന് പ്രത്യേക 'ആപ്'