'എന്തുവാടേ ഇത്'; റണ്ണൗട്ട് ചാന്‍സില്‍ സാഹസത്തിനു മുതിര്‍ന്ന് ജഡ്ഡു; മൂക്കത്ത് വിരല്‍വെച്ച് സഹതാരങ്ങള്‍; വീഡിയോ

News18 Malayalam
Updated: October 5, 2018, 4:15 PM IST
'എന്തുവാടേ ഇത്'; റണ്ണൗട്ട് ചാന്‍സില്‍ സാഹസത്തിനു മുതിര്‍ന്ന് ജഡ്ഡു; മൂക്കത്ത് വിരല്‍വെച്ച് സഹതാരങ്ങള്‍; വീഡിയോ
  • Share this:
രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം തന്നെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 649 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. മൊഹമ്മദ് ഷമി രണ്ടും അശ്വിന്‍ ഒരുവിക്കറ്റുമാണ് വീഴ്ത്തിയത്. മറ്റു രണ്ടു വിക്കറ്റുകള്‍ കന്നി സെഞ്ച്വറി നേട്ടക്കാരന്‍ ജഡേജയുടെ പേരിലാണ്.

'മുന്‍നിര തകര്‍ന്ന് വിന്‍ഡീസ്'; 35 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി

അതില്‍ ആദ്യ വിക്കറ്റ് ജഡേജ സ്വന്തമാക്കിയത് റണ്ണൗട്ടിലൂടെയായിരുന്നു. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ ആശയക്കുഴപ്പത്തില്‍ രൂപപ്പെട്ട വിക്കറ്റ് സാഹസത്തിലൂടെയായിരുന്നു ജഡേജ നേടിയത്. രണ്ടു ബാറ്റ്‌സ്മാന്‍മാരും ബാറ്റിങ്ങ് സ്‌ട്രൈക്കിലെത്തിയപ്പോള്‍ പന്ത് കിട്ടിയ ജഡേജ സാവധാനം നോണ്‍ സ്‌ട്രൈക്കിങ്ങ് എന്‍ഡിലേക്ക് നടക്കുകയായിരുന്നു. ഉടന്‍ വിന്‍ഡീസ് താരം ഷിമ്രോണ്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് ഓടിയടുക്കുകയും ചെയ്തു.

എന്നാല്‍ സ്റ്റംപ്‌സിനു സമീപത്ത് നിന്ന് ജഡേജ അപകടകരമായ രീതിയില്‍ വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിയുകയായിരുന്നു. പന്ത് ലക്ഷ്യത്തിലെത്തിയെങ്കിലും ഇന്ത്യന്‍ താരങ്ങളെല്ലാം ജഡേജയുടെ നീക്കത്തില്‍ ഞെട്ടിപോവുകയായിരുന്നു. സമീപത്തുണ്ടായ അശ്വിനും കോഹ്‌ലിയും ഉള്‍പ്പെടെയുള്ളവര്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു.എന്നാല്‍ ജഡേജ ചിരിയോടെയായിരുന്നു സഹതാരങ്ങളെ നേരിട്ടത്. നായകന്‍ വിരാട് കോഹ്‌ലിയും ചിരിച്ച് കൊണ്ട് ജഡേജയോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading