'നല്ല ശീലമാണ്, കീപ്പ് ഇറ്റ് അപ്പ്'; തന്നെ മറികടന്ന കോഹ്‌ലിക്ക് അഭിനന്ദനങ്ങളുമായി സച്ചിന്‍
Last Updated:
മുംബൈ: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിനിടെ തന്റെ റെക്കോര്‍ഡ് മറികടന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടെസ്റ്റ് കരിയറിലെ 24 ാം സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്നു നേടിയത്. 24 സെഞ്ച്വറികള്‍ തികക്കാന്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ സച്ചിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും കോഹ്‌ലിക്ക് കഴിഞ്ഞിരുന്നു.
24 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തീകരിക്കാന്‍ 123 ഇന്നിങ്‌സുകളാണ് കോഹ്‌ലിക്ക് വേണ്ടിവന്നത്. സച്ചിന് 125 ഇന്നിങ്‌സുകളും. ഒന്നാം സ്ഥാനത്തുള്ള ഡോണ്‍ ബ്രാഡ്മാന്‍ 66 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു 24 സെഞ്ച്വറികള്‍ കണ്ടെത്തിയത്. കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിനു പിന്നാലെ ട്വിറ്ററിലൂടെയാണ് സച്ചിന്‍ ആശംസകളുമായി രംഗത്തെത്തിയത്.
'തുടര്‍ച്ചയായി സെഞ്ച്വറി നേടുന്നത് നല്ല ശീലമാണ്, തുടര്‍ന്നുകൊണ്ടേയിരിക്കൂ...' എന്നാണ് സച്ചിന്റെ ട്വീറ്റ്. ഇന്നത്തെ മത്സരത്തിലൂടെ നിരവധി റെക്കോര്‍ഡുകളും വിരാട് കുറിച്ചിരുന്നു. സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ മറികടക്കാനും വിരാടിനു കഴിഞ്ഞു. 23 സെഞ്ച്വറികളായിരുന്നു വീരുവിന്റെ അക്കൗണ്ടില്‍.
advertisement
Another outing, another century! A great habit to have. Keep it up... 👍 pic.twitter.com/ohQ50sZ3dU
— Sachin Tendulkar (@sachin_rt) October 5, 2018
2018 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 1,000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് കോഹ്‌ലി ഇന്നത്തെ മത്സരത്തോടെ 1,003 റണ്‍സാണ് വിരാട് ഈ വര്‍ഷം നേടിത്. തുടര്‍ച്ചയായ മൂന്നു വര്‍ഷം 1,000 റണ്‍സ് തികക്കുന്ന താരമെന്ന ബഹുമതിയും വിരാട് ഇതോടെ സ്വന്തമാക്കി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നല്ല ശീലമാണ്, കീപ്പ് ഇറ്റ് അപ്പ്'; തന്നെ മറികടന്ന കോഹ്‌ലിക്ക് അഭിനന്ദനങ്ങളുമായി സച്ചിന്


