ശബരിമലയില്‍ ഭക്തജനത്തിരക്ക്; ഇന്നലെയെത്തിയത് 65000 ത്തിലധികം പേര്‍
പ്രളയത്തിൽ തകർന്ന പമ്പാനദിയിൽ മാലിന്യ നിക്ഷേപം കൂടി ആയാൽ സ്ഥിതി ഗുരുതരമാകും. ആ സാഹചര്യത്തിലാണ് മാലിന്യത്തിനെതിരായ ബോധവത്കരണവുമായി ശുചിത്വമിഷന്റെ രംഗപ്രവേശം.
കണ്ണൂര്‍ എയര്‍പോര്‍ട്ട് നാടിന് സമര്‍പ്പിച്ചു
പമ്പയിലും നിലയ്ക്കലുമായാണ് ഗ്രീൻഗാർഡുകളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചിയുമായി എത്തുന്ന തീർഥാടകർക്ക് തുണിസഞ്ചി സൗജന്യമായി നൽകും. നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിനെയും ഇവർ തടയും. റാന്നി എംഎൽഎ രാജു എബ്രഹാം ആണ് ശുചിത്വ പദ്ധതി ഉദ്ഘാടനം ചെയ്തത്.
advertisement
തീർത്ഥാടകബാഹുല്യം കൂടിയതോടെ പമ്പാനദി മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. ദേവസ്വം ബോർഡിന് കീഴിൽ വിശുദ്ധി സേന ശുചീകരണത്തിനായി പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും ബോധവൽക്കരണത്തിലൂടെ ആത്യന്തികമായ പരിഹാരമാണ് ശുചിത്വമിഷൻ ലക്ഷ്യംവെക്കുന്നത്.
