ശബരിമലയില്‍ ഭക്തജനത്തിരക്ക്; ഇന്നലെയെത്തിയത് 65000 ത്തിലധികം പേര്‍

Last Updated:
സന്നിധാനം: അവധി ദിവസമായ ഇന്നും ശബരിമലയില്‍ ഭക്ത ജന തിരക്ക്. പുലര്‍ച്ചെ നട തുറന്നപ്പോള്‍ സന്നിധാനത്തും, മാളികപ്പുറത്തും അയപ്പന്‍മാരുടെ നീണ്ട ക്യു ദ്യശ്യമായത്. ഇന്നലെ 65000 ത്തിലധികം പേരായിരുന്നു മല ചവിട്ടിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായും എത്തുന്നത്.
അപ്പം, അരവണ വിറ്റുവരവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഡിസംബര്‍ 12 വരെ നീട്ടിയിട്ടുണ്ട്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘംചേരുന്നതും പ്രകടനം പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സമാധാനപരാമായി ദര്‍ശനം നടത്തുന്നതിനും അവരുടെ വാഹനങ്ങളുടെ സഞ്ചാരത്തിനും നിരോധനാജ്ഞമൂലം തടസ്സങ്ങളില്ല.
Also Read: കണ്ണൂര്‍ എയര്‍പോര്‍ട്ട് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനും ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും നിരോധനാജ്ഞ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും കലക്ടറുടെ നിരോധനാജ്ഞ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയില്‍ ഭക്തജനത്തിരക്ക്; ഇന്നലെയെത്തിയത് 65000 ത്തിലധികം പേര്‍
Next Article
advertisement
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം
  • പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഒറീസ സ്വദേശി മനു മാലിക്കിന് ജീവപര്യന്തം ശിക്ഷ

  • പട്ടാമ്പി പോക്സോ കോടതി ജീവപര്യന്തം, ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു

  • പിഴത്തുക ഇരയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു, കേസിൽ 24 സാക്ഷികളും 37 രേഖകളും ഹാജരാക്കി

View All
advertisement