കണ്ണൂര്‍ എയര്‍പോര്‍ട്ട് നാടിന് സമര്‍പ്പിച്ചു
Last Updated:
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കും. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തത്. അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്ര പുറപ്പെട്ടു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും നിലവിളക്കിന് തിരികൊളുത്തിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമാണ് യാഥാര്‍ത്ഥ്യമായത്.
രാവിലെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചിരുന്നു ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂര്‍ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് സ്വീകരിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. യാത്രക്കാരെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്ക് കൊണ്ടു വന്നു. യാത്രക്കാരെ ഡിപ്പാര്‍ച്ചര്‍ ഹാളിനു മുന്നില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
Also Read: ചിറക് വിരിച്ച് കണ്ണൂർ: നിർബന്ധമായും അറിയേണ്ടവ
ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വിഐപി ലോഞ്ചിന്റെ ഉദ്ഘാടനം തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും, എടിഎം ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും നിര്‍വഹിച്ചു. ന് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് (ഫോറെക്‌സ്) കൗണ്ടറിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും നിര്‍വഹിച്ചു. ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ഹോള്‍ഡിലെ 'മലബാര്‍ കൈത്തറി' ഇന്‍സ്റ്റലേഷന്‍ അനാച്ഛാദനം മന്ത്രി ഇപി ജയരാജനും. ഫുഡ് ആന്‍ഡ് ബീവറജേ്‌സ് സര്‍വീസസ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു.
advertisement
മുഖ്യവേദിയിലെ ഉദ്ഘാടന ചടങ്ങുകളും ആരംഭിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2018 10:34 AM IST