പുലർച്ചെ നാലോടെയായിരുന്നു മരണം. മഹേഷിന്റെ അച്ഛനും അമ്മാവനും ഒപ്പമുണ്ടായിരുന്നു. വൈദ്യർ തന്നെയാണു മരണവിവരം പൊലീസിൽ അറിയിച്ചത്. മഹേഷ് നാലു മാസം മുൻപു വീടിനു സമീപം വീണിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടായതിനെ തുടർന്ന് ചികിത്സകൾക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു.
advertisement
ഡോക്ടർ എക്സ്റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നു. എന്നാൽ എക്‌സ്‌റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടു വൈദ്യന്റെ അടുത്തേക്ക് വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. എന്നാൽ ഇന്നലെ പുലർച്ചെയോടെ മഹേഷിനെ കട്ടിലിൽ മരിച്ച നിലയിൽ കാണ്ടെത്തുകയായിരുന്നു.
കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.