നാഗ്പുർ; കാമുകിയുടെ സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 22 കാരൻ ട്രെയിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോമിൻപുര സ്വദേശിയായ മോയിൻ ഖാൻ കാമുകി ഗുഞ്ചന്റെ മുത്തശ്ശി പ്രമിള മരോട്ടി ധർവേ (70), സഹോദരൻ യഷ്(10) എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെയാണ് കൊലപ്പെടുത്തിയത്. ഹജരിപഹാദിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
കുത്തേറ്റു വീണ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അന്ന് രാത്രി തന്നെ മങ്കാപൂർ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ നിന്നും മോയിൻ ഖാന്റെ മൃതദേഹം കണ്ടെത്തി. ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.