പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബിരിയാണിയുണ്ടാക്കി പാക്ക് ചെയ്ത ശേഷം ആവശ്യക്കാര്‍ക്ക് വീട്ടിലെത്തി വില്‍പ്പന നടത്തി. ഇതിലൂടെ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം.
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]സെറ്റ് തകർത്ത സംഭവം: 'വിഷമമുണ്ട്; അതിലേറെ ആശങ്കയും' നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ [NEWS]'കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും'; ഡോ. ബിജു[NEWS]
advertisement
സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ഫാദര്‍ ജോഷി പാദുവയ്ക്ക് ബിരിയാണി പാക്കറ്റ് കൈമാറിയാണ് ഉദ്യമത്തിന് തുടക്കമിട്ടത്. ഒരു പാക്കറ്റിന് 120 രൂപ എന്ന നിരക്കിലാണ് ബിരിയാണി വില്‍പ്പന നടത്തിയത്.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നേരത്തെ, പലചരക്ക് സാധനങ്ങളും മാസ്ക്കും വിതരണം ചെയ്ത തകില്‍ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകര്‍, മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
