TRENDING:

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Last Updated:

കോഴിയെ രക്ഷിയ്ക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാകുമെന്നാണ് പൊലീസ് നിഗമനം. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കിണറ്റിൽ വീണ വളർത്തുകോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് കോട്ടായി സ്വദേശി ശോഭനയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
advertisement

വീടിന് മുൻവശത്തെ കിണറ്റിൽ വീണ വളർത്തുകോഴിയെ രക്ഷപ്പെടുത്താൻ അയൽ വീട്ടിൽ പോയി കൊട്ട വാങ്ങിയതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ വൈകീട്ട് ശോഭനയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: ഓരോ തവണ ബോംബ് വർഷിക്കുമ്പോഴും ആ അച്ഛനും മകളും പൊട്ടിച്ചിരിക്കും; സിറിയൻ ജനതയുടെ ഓരോ ദിനവും ഇങ്ങനെയാണ് !

കിണറ്റിൽ കോഴിയെയും രക്ഷിക്കാൻ ഉപയോഗിച്ച കൊട്ടയും കണ്ടെത്തി. രക്ഷിയ്ക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാകുമെന്നാണ് പൊലീസ് നിഗമനം.

advertisement

ശോഭന അമ്മയെ വിളിച്ച്  കോഴി കിണറ്റിൽ വീണതായും വീട്ടിൽ ആരും ഇല്ലെന്നും പറഞ്ഞിരുന്നു.  സംഭവ സമയം ശോഭനയുടെ ഭർത്താവ്  രാജേഷും രാജേഷിന്റെ  മാതാപിതാക്കളും വീട്ടിൽ ഇല്ലായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജേഷ് തിരിച്ചെത്തി ശോഭനയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മക്കളുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories