ഓരോ തവണ ബോംബ് വർഷിക്കുമ്പോഴും ആ അച്ഛനും മകളും പൊട്ടിച്ചിരിക്കും; സിറിയൻ ജനതയുടെ ഓരോ ദിനവും ഇങ്ങനെയാണ് !

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് നിങ്ങൾ ഞെട്ടുകയോ വേദനിക്കുകയോ ചെയ്യാം, എന്നാൽ, സിറിയയിലെ ജനങ്ങളുടെ ഓരോ ദിവസവും ഇങ്ങനെയാണ് !

News18 Malayalam | news18
Updated: February 17, 2020, 8:00 PM IST
ഓരോ തവണ ബോംബ് വർഷിക്കുമ്പോഴും ആ അച്ഛനും മകളും പൊട്ടിച്ചിരിക്കും; സിറിയൻ ജനതയുടെ ഓരോ ദിനവും ഇങ്ങനെയാണ് !
പുറത്ത് ബോംബ് പൊട്ടുമ്പോൾ വീടിനകത്തിരിക്കുന്ന മകൾ ഭയപ്പെടരുത്. ഇതുമാത്രമാണ് ആ പിതാവിനുള്ളത്
  • News18
  • Last Updated: February 17, 2020, 8:00 PM IST IST
  • Share this:
പുറത്ത് നിർത്താതെ ബോംബ് വർഷിക്കുകയാണ്, അതുകേട്ട് നാല് വയസ്സുള്ള മകൾ പേടിക്കാതിരിക്കാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് സിറിയയിലെ ഒരച്ഛൻ... യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ആണ് സിറിയയിൽ നിന്ന് പുറത്ത് വന്നത്.

പുറത്ത് ബോംബ് പൊട്ടുമ്പോൾ വീടിനകത്തിരിക്കുന്ന മകൾ ഭയപ്പെടരുത്. ഇതുമാത്രമാണ് ആ പിതാവിനുള്ളത്. അതിനാൽ മകളുടെ ശ്രദ്ധ തിരിക്കാൻ അച്ഛനും മകളും പുതിയൊരു കളിയിലാണ്. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് നിങ്ങൾ ഞെട്ടുകയോ വേദനിക്കുകയോ ചെയ്യാം, എന്നാൽ, സിറിയയിലെ ജനങ്ങളുടെ ഓരോ ദിവസവും ഇങ്ങനെയാണ് !മാധ്യമപ്രവർത്തകനായ അലി മുസ്തഫയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. എന്തു ദുഃഖപൂർണമായ ലോകമാണിത് എന്ന കുറിപ്പോടെയാണ് അലി മുസ്തഫ വീഡിയോ പങ്കുവെച്ചത്.

ഇഡ്‌ലിബിൽ തുടർന്നുകൊണ്ടിരിക്കുന്ന ബോംബിങ്ങിനിടയിലാണ് വീഡിയോ പുറത്തു വന്നത്. യുദ്ധം രൂക്ഷമായ ഇഡ്‌ലിബ് മേഖലയിൽ നിന്ന് ഇതിനകം ലക്ഷക്കണക്കിന് ജനങ്ങളാണ് പാലായനം ചെയ്തത്. ഇവരിൽ പലരും ഇന്നും തെരുവുകളിലാണ്. ഒമ്പത് വർഷമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 500,000 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍