TRENDING:

ഓപ്പറേഷൻ കോബ്ര: കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ഡ്രൈവര്‍മാരും കുട്ടി ഡ്രൈവർമാരും

Last Updated:

സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്റ നേതൃത്വത്തില്‍ സിറ്റി പൊലീസിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍, പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍, അനധികൃതമായി വാഹനം മോടി പിടിപ്പിച്ചവര്‍ തുടങ്ങി നിരവധി പേരാണ് കുടുങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിറ്റി പൊലീസിന്റെ ‘ഓപ്പറേഷന്‍ കോബ്ര' യുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ നടന്ന പൊലീസ് പരിശോധനയില്‍ ട്രാഫിക് നിയമലംഘനം ഉള്‍പ്പെടെ നടത്തിയ നിരവധി പേര്‍ പിടിയിലായി. സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്റ നേതൃത്വത്തില്‍ സിറ്റി പൊലീസിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍, പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍, അനധികൃതമായി വാഹനം മോടി പിടിപ്പിച്ചവര്‍ തുടങ്ങി നിരവധി പേരാണ് കുടുങ്ങിയത്.
advertisement

ലോക്കല്‍ പൊലീസുദ്യോഗസ്ഥര്‍, ട്രാഫിക് പൊലീസുദ്യോഗസ്ഥര്‍, കണ്‍ട്രോള്‍ റൂം വെഹിക്കുളുകള്‍, ഷാഡോ പൊലീസ് തുടങ്ങി എല്ലാ പോലീസ് വിഭാഗങ്ങളും സംയുക്തമായി രാവിലെ ഏഴ് മണി മുതല്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച മൂന്ന് ഡ്രൈവര്‍മാരും അനുവദനീയമായതിലും അധികം വിദ്യാര്‍ത്ഥികളെ കയറ്റിയ സ്‌കൂള്‍ വാഹനങ്ങള്‍, കൊച്ചു കുട്ടികള്‍ കയറുന്ന ഹെല്‍പ്പര്‍മാര്‍ ഇല്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് പോലീസിന്റ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നിരിക്കെ അതില്ലാതെ ഓടിയ വാഹനങ്ങള്‍, യൂണിഫോം ഇല്ലാതെ വാഹനമോടിച്ച ബസ്സ് ഡ്രൈവര്‍മാരെയും വാഹനങ്ങളുടെ രൂപഘടനയില്‍ മാറ്റം വരുത്തിയ ആഡംബര കാറുള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളും പിടികൂടി നിയമനടപടികള്‍ സ്വീകരിച്ചു.

advertisement

പ്രായപൂര്‍ത്തിയാകാതെ ഇരുചക്രവാഹനമോടിച്ചവരെയും സ്‌കൂളുകളില്‍ കയറാതെ ക്ലാസ്സ് കട്ട് ചെയ്ത് സിറ്റിയിലെ പല ഭാഗങ്ങളില്‍ കറങ്ങി നടന്ന വിദ്യാര്‍ത്ഥികളെയും പൊലീസ് കണ്ടെത്തി. ഇവരില്‍ സ്‌കൂള്‍ യൂണിഫോമില്‍ ബൈക്കില്‍ കറങ്ങിയവരുമുണ്ടായിരുന്നു. രൂപഘടനയില്‍ മാറ്റം വരുത്തിയ ആഡംബര കാറുകള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളും പിടികൂടിയവയിലുണ്ടായിരുന്നു. ബുള്ളറ്റ്, ഡ്യൂക്ക്, പള്‍സര്‍, എഫ്ഇസഡ്, യമഹ വൈ ബി എക്‌സ്, ഹോണ്ട ട്വിസ്റ്റര്‍, തുടങ്ങിയ രൂപമാറ്റം വരുത്തിയ അന്‍പതോളം വാഹനങ്ങളാണ് പിടിയിലായത്. പിടികൂടിയ ചില വാഹനങ്ങളുടെ നമ്പര്‍ പെട്ടെന്ന് വായിക്കാന്‍ പറ്റുന്നവയായിരുന്നില്ല. ഇത്തരത്തില്‍ പിടികൂടിയ വാഹനങ്ങള്‍ മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷം മാത്രമേ വിട്ടു കൊടുക്കുകയുള്ളുവെന്ന് കമ്മീഷണര്‍ അറിയിച്ചു.

advertisement

പിടിക്കപ്പെട്ടവര്‍ക്ക് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ ബോധവത്കരണ ക്ലാസ്സ് നടത്തിയ ശേഷം പിഴ ഈടക്കി വിട്ടു. ഇത്തരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച സകൂള്‍ ബസ്സ് ഡ്രൈവര്‍മാരടക്കം എഴുപത് പേരും അമിത വേഗതയില്‍ വാഹനമോടിച്ച നാല്‍പത് പേരെയും പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച ഇരുപത് പേരും വാഹനം രൂപമാറ്റം വരുത്തിയ 50പേരുമാണ് ഓപ്പറേഷന്‍ കോബ്രയുടെ ആദ്യ ദിവസം പിടിയിലായത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നു കമ്മീഷണര്‍ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഓപ്പറേഷൻ കോബ്ര: കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ഡ്രൈവര്‍മാരും കുട്ടി ഡ്രൈവർമാരും