2018ൽ കാണാതായത് 12,453 പേരെ; 180 സ്ത്രീകളും 56 കുട്ടികളും കാണാമറയത്ത്
Last Updated:
കാണാതായവരിൽ 456 പുരുഷന്മാരെയും 180 സ്ത്രീകളെയും 56 കുട്ടികളെയും കുറിച്ച് വിവരമില്ല
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായത് 12,453 പേരെയെന്ന് പൊലീസിന്റെ കണക്ക്. ഇതിൽ 11,761 പേരെ കണ്ടെത്തി. അതായത് 692 പേർ ഇപ്പോഴും കാണാമറയത്ത് തുടരുന്നു. ഇനിയും കണ്ടെത്താനുള്ളവരിൽ 456 പുരുഷന്മാരും 180 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു.
2018ൽ കാണാതായ 12,453 പേരില്‍ 3033 പേര്‍ പുരുഷന്മാരും 7530 സ്ത്രീകളും 1890 കുട്ടികളുമാണ്. കണ്ടെത്തിയ 11,761 പേരില്‍ 2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളും ഉള്‍പ്പെടുന്നു. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും(791) കുട്ടികളേയും (190)കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരേയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി.
advertisement
തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. ഇവരില്‍ 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തുകയുണ്ടായി.
advertisement
കാണാതായവരുടെ ആകെ എണ്ണം, കണ്ടെത്തിയവരുടെ എണ്ണം എന്നിങ്ങനെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം സിറ്റി - 618, 585
തിരുവനന്തപുരം റൂറല്‍- 1258, 1125
കൊല്ലം സിറ്റി - 759, 721
കൊല്ലം റൂറല്‍ - 814,767
പത്തനംതിട്ട - 744, 717
ആലപ്പുഴ - 930, 920
ഇടുക്കി - 505, 458
കോട്ടയം - 774, 753
കൊച്ചി സിറ്റി - 513, 489
എറണാകുളം റൂറല്‍ - 779, 715
advertisement
തൃശ്ശൂര്‍ സിറ്റി- 741, 712
തൃശ്ശൂര്‍ റൂറല്‍ - 695, 671
പാലക്കാട് - 856, 821
മലപ്പുറം - 642, 601
കോഴിക്കോട് സിറ്റി - 403, 379
കോഴിക്കോട് റൂറല്‍ - 651, 633
വയനാട് - 244, 225
കണ്ണൂര്‍- 503, 473
കാസർകോട്- 299, 279
റെയില്‍വേ - 25, 22
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2018ൽ കാണാതായത് 12,453 പേരെ; 180 സ്ത്രീകളും 56 കുട്ടികളും കാണാമറയത്ത്


