'അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി?'; കെ സുരേന്ദ്രനോട് എംബി രാജേഷ്
Last Updated:
2016 മെയ് 31 ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടു സഹിതമാണ് എംബി രാജേഷ് സുരേന്ദ്രനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്
പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശിയപാതാ വികസനവും ഗെയില്‍ വാതക പൈപ്പ് ലൈനും നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുമായി എംബി രാജേഷ് എംപി. ഗെയില്‍ പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയായിരിക്കുകയാണെന്നും ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂര്‍ത്തിയായിക്കഴിഞ്ഞെന്നും പറഞ്ഞ എംബി രാജേഷ് പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവുള്ള നേതാവാണെന്ന എപ്പോഴാണ് സമ്മതിക്കുകയെന്നാണ് കെ സുരേന്ദ്രനോട് ചോദിക്കുന്നത്.
2016 മെയ് 31 ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടു സഹിതമാണ് എംബി രാജേഷ് സുരേന്ദ്രനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. രണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിവസം പൂര്‍ത്തിയാകുന്നതിനുള്ളിലാണെന്നും രാജേഷ് ചൂട്ടിക്കാട്ടി. സുരേന്ദ്രന്റെ ചാലഞ്ച് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും എംപി വ്യക്തമാക്കി.
Also read: ജൈവകൃഷി പേരില്‍ പോര; കൃഷി വകുപ്പും സര്‍ക്കാരും ജാഗ്രത പാലിക്കണം
'നോട്ട് റദ്ദാക്കല്‍ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നില്ലേ. ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നും താന്‍ പറയുന്നത് സംഭവിച്ചില്ലെങ്കില്‍ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓര്‍മ്മയുണ്ടോ? വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാന്‍ പറയാതിരുന്നത് നന്നായി.' എന്നു പറയുന്ന രാജേഷ് 'അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി....?' എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി?'; കെ സുരേന്ദ്രനോട് എംബി രാജേഷ്