വടുതല ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അശ്വത്തിന്റെയും അശ്വികയുടെയും ഇത്തവണത്തെ വിഷുകൈനീട്ടം കോവിഡ് ബാധിതര്‍ക്കൊരു കൈത്താങ്ങാകും. മുത്തച്ഛന്‍ ഹരിദാസ് വര്‍ഷം തോറും നല്‍കുന്ന കൈനീട്ടം അച്ചനെയും അമ്മയെയും ഏല്‍പ്പിക്കുകയായിരുന്നു പതിവായി ചെയ്തിരുന്നത്.
You may also like:COVID 19 | സൗദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക് [PHOTOS]COVID 19| യുഎഇയിൽ നിന്ന് നല്ല വാര്‍ത്ത; റസിഡൻസി, സന്ദർശക വിസകള്‍ക്ക് ഡിസംബർ വരെ കാലാവധി നീട്ടി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]
advertisement
വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
പേരക്കുട്ടികളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയുമായി മുത്തച്ഛന്‍ ഹരിദാസും ഒപ്പമുണ്ട്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് തനിക്ക് കിട്ടിയ തുകയും ഹരിദാസ് നല്‍കും. എറണാകുളം സ്വദേശികളായ ഹരീഷിന്റെയും പ്രമീഷയുടെയും മക്കളായ അശ്വിത്തും അശ്വികയും വടുതല ചിന്മയ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
