COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത

Last Updated:

കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നായ ഗ്വയാക്വിൽ ആണ് ഇക്വഡോറിലെ ദുരന്തഭൂമി. ഇവിടെ പലരും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്

ഗ്വയാക്വിൽ: കൊറോണ മഹാമാരിയുടെ ഏറ്റവും വലിയ ദുരന്ത ഭൂമികളിലൊന്നായി മാറിയിരിക്കുകയാണ് ഇക്വഡോർ. മരണസംഖ്യ വൻ തോതിൽ ഉയരുന്ന ഇവിടെ മോർച്ചറികൾ നിറഞ്ഞതിനാൽ മൃതദേഹങ്ങൾ വഴിയരികിലും റോഡുകളിലും തള്ളുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. റോഡരികിൽ ഉപേക്ഷിച്ച മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലടക്കം വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്കരിക്കാന്‍  സാഹചര്യമില്ലാത്തതിനാൽ പലരും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെ സൂക്ഷിക്കുന്നുവെന്ന വാർത്തയും എത്തുന്നത്.
മോർച്ചറികളും ഫ്യൂണറൽ കേന്ദ്രങ്ങളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതിനാലാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രതിസന്ധി നേരിടുന്നത്. കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നായ ഗ്വയാക്വിൽ ആണ് ഇക്വഡോറിലെ ദുരന്തഭൂമി. ഇവിടെ പലരും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടി വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷയം അന്താരാഷ്ട്ര തലത്തിലടക്കം വാർത്ത ആയതോടെ സര്‍ക്കാർ ഇടപെടലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് ഇടപെട്ട് എണ്ണൂറോളം മൃതദേഹങ്ങൾ വീടുകളിൽ നിന്നു നീക്കം ചെയ്തുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
You may also like:കോവിഡ് പ്രതിരോധം; ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി [NEWS]സ്പ്രിംഗ്ളർ വേണ്ട; കോവിഡ് വിവരങ്ങൾ നൽകാൻ പുതിയ വെബ്സൈറ്റ്; വിവാദ ഉത്തരവ് തിരുത്തി സർക്കാർ [NEWS]ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി [NEWS]
'കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വീടുകളിൽ നിന്ന് 771 മൃതദേഹങ്ങൾ നീക്കം ചെയ്തിരുന്നു. അതുപോലെ തന്നെ മോർച്ചറികള്‍ നിറഞ്ഞ ആശുപത്രികളിൽ നിന്ന് 631 മൃതദേഹങ്ങളും.. ' എന്നാണ് കോവിഡ് 19 പ്രത്യേക സുരക്ഷ സേന ഉദ്യോഗസ്ഥനായ ജോർജ് വാട്ടെഡ് അറിയിച്ചത്.
advertisement
ഫെബ്രുവരി 29 നാണ് ഇക്വഡോറിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 7500 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാൽ മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കൃത്യമായ വിവരം അധികൃതർ പുറത്തുവിടുന്നില്ലെന്നാണ് വിമർശനം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement