TRENDING:

വീണ്ടും കുരുതിക്കളമായി എംസി റോഡ്; ആയൂര്‍ സ്ഥിരം അപകടമേഖല

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊട്ടാരക്കര: കേരളത്തില്‍ ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്ന പാതകളിലൊന്നാണ് കേശവദാസപുരം മുതല്‍ അങ്കമാലി വരെ നീളുന്ന ഒന്നാം നമ്പര്‍ സംസ്ഥാന പാത അഥവ മെയിന്‍ സെന്‍ട്രല്‍ റോഡ്(എം.സി). ദേശീയ പാതയ്ക്ക് സമാന്തരമായുള്ള എം.സി റോഡ് കേരളത്തിന്റെ കിഴക്കന്‍ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്ന പ്രധാന പാതയാണ്. എം.സി റോഡില്‍ അപകടമുണ്ടാകാത്ത ഒരു ദിവസം പോലും ഇല്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് KSRTC ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേരുടെ ജീവന്‍ കൂടി പൊലിഞ്ഞതോടെ സ്ഥിരം അപകടമേഖലയെന്ന ദുഷ് ഖ്യാതി ആയൂരിനെ വിട്ടൊഴിയുന്നില്ലെന്ന് പറയാം.
advertisement

റോഡ് നന്നായി; അപകടങ്ങള്‍ കൂടി

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായി ലോകബാങ്കിന്റെ സഹായത്തോടെ രണ്ടു ഘട്ടങ്ങളിലായാണ് എം.സി റോഡ് നവീകരിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടു സ്‌ട്രെച്ചുകളിലായാണ് റോഡ് നവീകരണം നടത്തിയത്. വെഞ്ഞാറമ്മൂട് തൈക്കോട് മുതല്‍ ചെങ്ങന്നൂര്‍ വരെ ഒരു സ്‌ട്രെച്ചും അങ്കമാലി മുതല്‍ മൂവാറ്റുപുഴ വരെ ഒരു സ്‌ട്രെച്ചും. 2006ല്‍ തുടങ്ങിയ നിര്‍മാണജോലികള്‍ 2010ലാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള 47 കിലോമീറ്റര്‍ നിര്‍മാണജോലികള്‍ 2014ല്‍ തുടങ്ങി ഇപ്പോഴും പുരോഗമിക്കുന്നു. ദേശീയപാതയെ പോലും വെല്ലുന്നതരത്തിലായിരുന്നു എം.സി റോഡിന്റെ നിര്‍മാണം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് പൂര്‍ത്തിയായതോടെ, വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങളും നിത്യസംഭവമായി. അങ്കമാലി മുതല്‍ കേശവദാസപുരം വരെയുള്ള ഭാഗങ്ങളില്‍ ദിവസം ഒരു അപകടമെങ്കിലും സംഭവിച്ചുകൊണ്ടിരുന്നു.

advertisement

രണ്ടര വര്‍ഷം; 118 അപകടം, 47 മരണം; അപകടമൊഴിയാതെ ഒരു റോഡ്

ആയൂരും ചടയമംഗലവും സ്ഥിരം അപകടമേഖല

നവീകരണത്തിന് ശേഷം എം.സി റോഡിലെ അപകടങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുന്ന കാര്യം ഇരയാക്കപ്പെടുന്നത് ചെറുവാഹനങ്ങളിലെയും ഇരുചക്രവാഹനങ്ങളിലെയും യാത്രക്കാരും കാല്‍നടയാത്രക്കാരുമാണ്. ബൈക്കപകടങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. ഇന്ന് അപകടമുണ്ടായ ആയൂരില്‍ ബസുകള്‍ തമ്മിലുള്ള കൂട്ടിയിടിക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്. ആയൂരിലും സമീപത്തെ ചടയമംഗലത്തും ബസപകടങ്ങള്‍ തുടര്‍ക്കഥയാണ്. 2013 ജൂലൈയില്‍ ആയൂരിനും ചടയമംഗലത്തിനുമിടയില്‍ ശ്രീരംഗം വളവിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പമ്പയിലേക്ക് പോയ KSRTC ബസിന് മധ്യഭാഗത്ത് സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു. 2017 മാര്‍ച്ചില്‍ ആയൂരിലുണ്ടായ അപകടത്തില്‍ ഇന്‍ഫോസിസ് ജീവനക്കാരായ നാലുപേരാണ് മരിച്ചത്. സൂപ്പര്‍ഫാസ്റ്റ് ബസും സ്വകാര്യബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിലമേല്‍ അയ്യപ്പക്ഷേത്രത്തിന് മുന്നില്‍ KSRTC ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത് 2015ലായിരുന്നു. ചെറുതും വലുതുമായി നിത്യേന അപകടങ്ങള്‍ നടക്കുന്നത് ഏനാത്ത് മുതല്‍ നിലമേല്‍ വരെയുള്ള ഭാഗങ്ങളിലാണ്. റോഡ് നവീകരണത്തിന് മുമ്പ് കൊടുവളവുകളായിരുന്നു എം.സി റോഡില്‍ വില്ലനായിരുന്നത്. 1971ല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ മൂന്ന് അധ്യാപകര്‍ എം.സി റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത് അക്കാലത്തെ പ്രധാന വാര്‍ത്തയായിരുന്നു.

advertisement

അന്യസംസ്ഥാന നിരത്തുകളില്‍ പൊലിയുന്ന മലയാളി ജീവനുകള്‍

പരസ്പരം പഴിചാരി നാറ്റ്പാകും KSTPയും

എം.സി റോഡില്‍ അപകടങ്ങള്‍ പതിവായതോടെ റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും ചര്‍ച്ചയായി. പല സ്ഥലങ്ങളിലും വളവുകളാണ് അപകടത്തിന് കാരണമായത്. കൂരമ്പാല, ചടയമംഗലം ശ്രീരംഗം വളവ്, കൊട്ടാരക്കര ഇഞ്ചക്കാട് വളവ്, നിലമേല്‍ കണ്ണങ്കോട് വളവ് എന്നിവയൊക്കെ ഇതിനോടകം എം.സി റോഡില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഇടങ്ങളായി മാറിയിട്ടുണ്ട്. അപകടങ്ങള്‍ പെരുകിയതോടെ അടൂര്‍ മുതല്‍ വെഞ്ഞാറമ്മൂട് തൈക്കോട് വരെയുള്ള ഭാഗങ്ങളില്‍ 20187 ഏപ്രിലില്‍ നാറ്റ്പാക് സംഘം പരിശോധന നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതിന് അന്തിമ അനുമതി ലഭിക്കാതായതോടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ കടലാസില്‍ ഒതുങ്ങുകയായിരുന്നു. റോഡില്‍ സീബ്രലൈന്‍ മാര്‍ക്കിങ്, അപായ സൂചകങ്ങള്‍ എന്നിവ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കൂടാതെ അപകടമേഖലകളിലെ ജങ്ഷന്‍ വികസനവും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാറ്റ്പാക് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നായിരുന്നു കെ.എസ്.ടി.പിയുടെ വിശദീകരണം. പിന്നീട് ചില നിര്‍ദേശങ്ങള്‍ KSTP നടപ്പാക്കിയെങ്കിലും അപകടങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുന്നില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Opinion/
വീണ്ടും കുരുതിക്കളമായി എംസി റോഡ്; ആയൂര്‍ സ്ഥിരം അപകടമേഖല