അന്യസംസ്ഥാന നിരത്തുകളില്‍ പൊലിയുന്ന മലയാളി ജീവനുകള്‍

Last Updated:
-26 ജൂലൈ 2016 : ഡിണ്ടിഗല്‍- ഇടുക്കി തങ്കമണി സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ, സർക്കാർ ബസുമായി കൂട്ടിയിടിച്ചു
ഇത് പോലെ കുടുംബത്തെ തന്നെ ഒന്നാകെ മരണത്തിലേക്ക് നയിച്ച അപകടവാര്‍ത്തകള്‍ നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്നതാണ്. അന്യ സംസ്ഥാനങ്ങളിലേക്ക് വിനോദ-തീർഥാടന യാത്ര പോകുന്ന സംഘങ്ങളുടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും തുടര്‍ന്നുണ്ടാകുന്ന കൂട്ടമരണവുമെല്ലാം ഞെട്ടലോടയല്ലാതെ കേട്ടിരിക്കാനാകില്ല.
വളരെ സന്തോഷത്തോടെ പുറപ്പെടുന്ന ഒരു വിനോദ യാത്രയോ തീര്‍ത്ഥാടന യാത്രയോ ഒരു കുടുംബത്തിന്റെ മുഴുവന്‍ അവസാന യാത്രയായി മാറുന്നത് എത്രമാത്രം ദുഃഖകരമാണ്.
ഇത്തരത്തില്‍ കൂട്ടമരണങ്ങള്‍ സംഭവിച്ച അപകടങ്ങള്‍ പരിശോധിച്ചാൽ എല്ലാം തന്നെ സമാന സാഹചര്യങ്ങളില്‍ സംഭവിച്ചതാണെന്നു മനസിലാക്കാം. യാത്ര പുറപ്പെട്ട സമയം. അപകടം ഉണ്ടായ സമയം. അപകട രീതി എല്ലാം മിക്കപ്പോഴും ഒരുപോലെയായിരിക്കും. കൂടുതൽ ദീര്‍ഘദൂര യാത്രകളും രാത്രി പുറപ്പെടുന്ന രീതിയിലായിരിക്കും. ഒരു രാത്രി മുഴുവന്‍ യാത്ര ചെയ്ത് പുലര്‍ച്ചയോടെ ഉദ്ദേശിക്കുന്ന സ്ഥലത്തെത്തിയാല്‍ ദിവസം ലാഭിക്കാം എന്ന കണക്കു കൂട്ടലിലാണിത്. എന്നാല്‍ ഈ ഒരു സമയലാഭചിന്തയാണ് ഒടുവില്‍ വന്‍ ദുരന്തത്തില്‍ കലാശിക്കുന്നത്.
advertisement
രാത്രിയാത്രയിൽ 'ഉറക്കം' വില്ലൻ
മനുഷ്യന് നിയന്ത്രിക്കാന്‍ പറ്റാത്ത ഒന്നാണ് ഉറക്കം. പ്രത്യേകിച്ച് അര്‍ദ്ധരാത്രി കഴിഞ്ഞുള്ള സമയങ്ങളില്‍. എത്ര നിയന്ത്രണം ഉണ്ടെന്നു പറഞ്ഞാലും ഉറക്കം എപ്പോള്‍ വരുമെന്ന് പ്രവചിക്കാനാവില്ല. രാത്രി യാത്രകളില്‍ പലപ്പോഴും വില്ലനാകുന്നത് ഈ ഉറക്കം തന്നെയാണ്. ഇത്തരത്തിലുള്ള അപകടങ്ങളില്‍ ഭൂരിഭാഗവും വാഹനം ഓടിക്കുന്നവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത് മൂലം ഉണ്ടായതാണെന്ന് കാണാം. ഒരുനിമിഷം കണ്ണൊന്നു മയങ്ങിയതിന് നല്‍കേണ്ടി വന്ന വില പ്രിയപ്പെട്ടവരുടെ തന്നെ ജീവനായിരിക്കും.
തിടുക്കം,അമിത വേഗത
ചില അവസരങ്ങളില്‍ നമ്മള്‍ എത്ര കരുതലോടെ വാഹനം ഓടിച്ചാലും എതിരെ വരുന്ന വാഹനങ്ങളുടെ നിയന്ത്രണമില്ലായ്മയും അമിത വേഗതയും  അപകടം സൃഷ്ടിക്കാം. ആ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതാകാം കാരണം. ദീര്‍ഘനേരം വാഹനം ഓടിക്കുമ്പോള്‍ സ്വഭാവികമായും ക്ഷീണമുണ്ടാകും. എങ്കിലും ലക്ഷ്യ സ്ഥാനത്ത് എത്രയും വേഗം എത്തണമെന്ന ചിന്തയില്‍ ക്ഷീണം മറന്ന് യാത്ര തുടരും. ഈ തിടുക്കവും ധൃതിയും അപകടത്തിനിടയാക്കും.
advertisement
പരിചയമില്ലാത്ത റോഡുകള്‍, റോഡുകളുടെ ശോച്യാവസ്ഥ
പരിചയമില്ലാത്ത റോഡുകളും അപകടസാധ്യത കൂട്ടുന്നുണ്ട്. അപരിചിതമായ റോഡുകളിലൂടെയാകും ചിലപ്പോള്‍ യാത്ര ചെയ്യേണ്ടി വരിക. അതുകൊണ്ട് തന്നെ വഴിയിലുള്ള തടസങ്ങളെക്കുറിച്ചോ മുന്നോട്ടുള്ള റോഡിന്റെ അവസ്ഥയെക്കുറിച്ചോ ധാരണയുണ്ടാകണമെന്നില്ല. നമ്മുടെ നാട്ടിലെ റോഡുകള്‍ പോലെയാകണമെന്നില്ല മറ്റ സംസ്ഥാനങ്ങളില്‍. രാത്രിസമയങ്ങളില്‍ പരിചയമില്ലാത്ത റോഡിലൂടെയുള്ള ഈ യാത്രയും അപകടസാധ്യത കൂട്ടുന്നുണ്ട്.
അപകടം ഒഴിവാക്കാം
യാത്ര പുറപ്പെടുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ക്ക് ശ്രദ്ധകൊടുത്താല്‍ ഒരു പക്ഷെ ഇത്തരം വലിയ അപകടങ്ങള്‍ നമുക്ക് ഒരു പരിധി വരെ ഒഴിവാക്കാം. കുടുംബവുമൊന്നിച്ചുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് പദ്ധതിയിടുമ്പോള്‍ കഴിവതും രാത്രിയിലുള്ള ഡ്രൈംവിഗ് ഒഴിവാക്കാന്‍ ശ്രമിക്കുക. അതിനനുസരിച്ചുള്ള യാത്രസമയം തെരഞ്ഞെടുക്കുക. അഥവാ രാത്രി തന്നെയാണ് യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇടയ്ക്ക് ഉറക്കം വരുകയാണെങ്കില്‍ വാഹനം വഴിയില്‍ ഒതുക്കി നിര്‍ത്തി ഉറങ്ങുക. ഉറക്കം അവഗണിച്ച് യാത്ര തുടരാതിരിക്കുക.
advertisement
വലിയ യാത്രയാണെങ്കില്‍ ഒരാള്‍ തന്നെ മുഴുവന്‍ സമയം വാഹനം ഓടിക്കാതിരിക്കുക, ഡ്രൈവിംഗ് അറിയുന്ന മറ്റാരെങ്കിലും കൂടെയുണ്ടെങ്കില്‍ വാഹനത്തിന്റെ നിയന്ത്രണം അവര്‍ക്ക് കൈമാറി അല്‍പ സമയം വിശ്രമിക്കാം.
എന്തിനും ഏതിനും തിടുക്കം കാട്ടുക എന്നത് മനുഷ്യരുടെ പൊതുസ്വഭാവമാണ്. യാത്ര പുറപ്പെടുമ്പോള്‍ സമയം അധികം നഷ്ടമാകാതെ എത്രയും വേഗം എത്തിച്ചേരാനുള്ള തിടുക്കമാകും. എന്നാല്‍ ഈ തിടുക്കവും അതിലൂടെയുണ്ടാകുന്ന അശ്രദ്ധയും ചിലപ്പോള്‍ വലിയ നഷ്ടങ്ങളാകും സമ്മാനിക്കുക. അതുകൊണ്ട് തന്നെ കരുതല്‍ എടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
അന്യസംസ്ഥാന നിരത്തുകളില്‍ പൊലിയുന്ന മലയാളി ജീവനുകള്‍
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement