TRENDING:

കോണ്‍ഗ്രസ് ഇനി മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയെ വര്‍ഷങ്ങളോളം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങി.
advertisement

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം കൂടി വന്നതോടെ

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടി. കാല്‍നൂറ്റാണ്ടായി സി.പി.എം ഭരിച്ച ത്രിപുരയില്‍ മൂന്നില്‍ രണ്ടു

ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. രാജ്യത്ത്, പത്തു സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയ്ക്ക് ഭരിക്കും.

ഒമ്പതു സംസ്ഥാനങ്ങളില്‍ എന്‍.ഡി.എ സഖ്യമാണ് അധികാരത്തില്‍.

എന്നാല്‍, കോണ്‍ഗ്രസ് ഇനി മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഉണ്ടാകുക. കര്‍ണാടക, മിസോറാം, പഞ്ചാബ് എന്നീ

സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഇതില്‍തന്നെ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ്

advertisement

അടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ അരയും തലയും മുറുക്കിയായിരിക്കും കോണ്‍ഗ്രസ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനെ നേരിടുക. കോണ്‍ഗ്രസ് - ബി.ജെ.പി ഇതര ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണവും കുറഞ്ഞുവരികയാണ്.

ബി.ജെ.പി

ഹിമാചല്‍പ്രദേശ്

ഹരിയാന

ഉത്തരാഖണ്ഡ്

രാജസ്ഥാന്‍

ഗുജറാത്ത്

മധ്യപ്രദേശ്

ഛത്തിസ്ഗഡ്

ജാര്‍ഖണ്ഡ്

ഉത്തര്‍ പ്രദേശ്

ത്രിപുര

എന്‍ ഡി എ (ബി.ജെ.പി സാന്നിധ്യം 50% ത്തിനു മുകളില്‍)

advertisement

അസം

മണിപ്പൂര്‍

അരുണാചല്‍ പ്രദേശ്

ബിഹാര്‍

മഹാരാഷ്ട്ര

എന്‍ ഡി എ (ബി.ജെ.പി സാന്നിധ്യം 50% ത്തിനു താഴെ)

ആന്ധ്രാപ്രദേശ്

ജമ്മു കശ്മീര്‍

സിക്കിം

നാഗാലാന്‍ഡ്

മേഘാലയ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

കര്‍ണാടക

മിസോറാം

പഞ്ചാബ്

മറ്റുള്ളവര്‍

കേരളം

തമിഴ്നാട്

തെലങ്കാന

ഒഡിഷ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെസ്റ്റ് ബംഗാള്‍

മലയാളം വാർത്തകൾ/ വാർത്ത/Opinion/
കോണ്‍ഗ്രസ് ഇനി മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം