എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡിലെ ബൂത്തായ തലക്കോട് അനക്സ് ബിൽഡിംഗിൽ വോട്ട് ചെയ്യാനെത്തിയ 80% അംഗവൈകല്യം ഉള്ള ശർമ്മാജി (വാസുദേവശര്‍മ്മ- 74.) ഭാഗ്യം കൊണ്ടാണ് വീൽചെയറിൽ നിന്നും വീഴാതെ രക്ഷപ്പെട്ടത്. ഭിന്നശേഷിക്കാരെ പുറത്തു വണ്ടിയിൽ തന്നെ ഇരുത്തി പകരക്കാർ പോയി വോട്ടു ചെയ്യുന്നതും പലയിടത്തു കാണുകയുണ്ടായി.
Also Read വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി
advertisement
പഞ്ചായത്ത് ഇലക്ഷന്റെ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിനുതന്നെ ആണ്, റവന്യൂ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അല്ല. അതുതന്നെ ഒരു പ്രധാന കാരണം. തൊട്ടു മുൻ കാലങ്ങളിലെ പാർലമെന്റ് തിരഞ്ഞെടുപ്പായാലും നിയമസഭാ തിരഞ്ഞെടുപ്പായാലും ചുമതല റവന്യൂ വിഭാഗത്തിൽ SVEEP (Systematic Voters’ Education and Electoral Participation program) നായിരുന്നു. അവരുടെ ഉത്തരവാദിത്തവും മുന്നൊരുക്കളും ഒന്നും ഇത്തവണ കാണാനില്ലായിരുന്നു. കഴിഞ്ഞ ഒന്ന് രണ്ടു ഇലക്ഷനിൽ ഭിന്നശേഷിക്കാരുടെ 100 % വോട്ടിങിനായി ജില്ലാതല യോഗവും പഞ്ചായത്തു തലത്തിൽ തന്നെ അന്വേഷണവും ഒക്കെ ഉണ്ടായിരുന്നു. ഭിന്നശേഷിക്കാർക്ക് വീട്ടിൽ നിന്നു പോളിങ് ബൂത്തിൽ എത്തിക്കുവാനും തിരികെ വീട്ടിൽ വിടുവാനും വാഹന സൗകര്യവും, റാമ്പ് ഇല്ലാത്തിടത്തു താൽക്കാലിക റാമ്പ് സൗകര്യവും ഒക്കെ പരമാവധി ഉറപ്പാക്കിയിരുന്നു. എന്നാൽ ഇത്തവണ ഒന്നും ഉണ്ടായില്ല. പോളിംഗ് സ്റ്റേഷനിൽ എത്തിയ ആർക്കും സമ്മതിദാനം മുടങ്ങിയില്ലല്ലോ എന്ന ന്യായം പറയാം, പക്ഷെ നിയമപ്രകാരം വേണ്ടത് അതൊന്നുമല്ലല്ലോ!
ഇത്തവണ കോവിഡ് രോഗികൾക്കൊക്കെ വോട്ടുചെയ്യാൻ വലിയ രീതിയിൽ ഉള്ള സൗകര്യങ്ങൾ ആയിരുന്നു, അത്രയുമൂന്നും എഫർട്ടും ചിലവുമില്ലല്ലോ ജീവിതകാലം മുഴുവൻ ഏതാണ്ട് കൊറന്റീനിൽ ആയിരിക്കുന്ന ഭിന്നശേഷിക്കാർ? തദ്ദേശ വകുപ്പുകളുടെ ഉത്തരവാദിത്തം ഒക്കെ പലയിടത്തും ഇത്രയേ ഉള്ളൂ എന്നാണു കാണുന്നത്. ഒരു മാറ്റം കണ്ടു തുടങ്ങിയതായിരുന്നു, എവിടെ... ചങ്കരൻ പിന്നെയും തെങ്ങിൽ തന്നെ. ഞാൻ വോട്ടു ചെയ്ത ലൈബ്രറി പോലെ എല്ലാ പൊതു സ്ഥാപനങ്ങളും ഇടങ്ങളും വീൽ ചെയർ സൗഹൃദം ആയിരിക്കണമെന്നാണ് നിയമം. എന്നാൽ പല സർക്കാർ സ്ഥാപനങ്ങൾ പോലും ഇപ്പോഴും വീൽ ചെയർ ആക്സസിബിൾ അല്ല എന്നതാണ് യാഥാർഥ്യം. വരും കാലങ്ങളിലെങ്കിലും എല്ലാ ഇലക്ഷനിലും ഭിന്നശേഷി സൗഹൃദ അന്തരീക്ഷത്തിനായി sveep ന്റെ ഇടപെടൽ ഉറപ്പാക്കണം.
(ലേഖകൻ തണൽ പാരാപ്ലീജിക് പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറിയാണ്.)