TRENDING:

'മന്ത്രിയുടെ വാക്കുകൾ യു.പിക്കാരനായ ഗവർണറെ വംശീയമായി അധിക്ഷേപിച്ചു'

Last Updated:

ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്തം മറന്ന് പ്രവർത്തിച്ച മന്ത്രിക്കെതിരെ മുഖ്യമന്ത്രി ഉചിതമായ നടപടിക്ക് വൈകുകയില്ല എന്ന് പ്രതീക്ഷിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുമ്മനം രാജശേഖരൻ
advertisement

ഒരു മന്ത്രിക്കുമേൽ പ്രീതി നഷ്ടപ്പെട്ടുവെന്ന് ഗവർണ്ണർ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത് അസാധാരണ നടപടിയെന്ന് മാധ്യമങ്ങൾ ! ഇങ്ങനെ ഒരു അസാധാരണ നടപടിക്ക് ഗവർണ്ണറെ പ്രേരിപ്പിച്ച സാഹചര്യം ചർച്ച ചെയ്യപ്പെടേണ്ടതിന് പകരം ഗവർണ്ണർ അധികാരമില്ലാത്തതെന്തോ ചെയ്തു എന്ന മട്ടിലുള്ള പ്രചാരണം തരം താണ രാഷ്ട്രീയക്കളിയാണ്.

ഭരണഘടനയിലെ ആർട്ടിക്കിൾ 164 വായിച്ച് നോക്കിയാൽ ഗവർണറുടെ നടപടിയുടെ വിശുദ്ധി മനസ്സിലാകും. യു.പി.യിലെ സർവ്വകലാശാല കണ്ടു വളർന്നയാൾക്ക് കേരളത്തിലെ സർവ്വകലാശാലകളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുമെന്ന ധനമന്ത്രി ബാലഗോപാലിന്റെ പ്രസംഗം ഭരണാഘടനാ വിരുദ്ധമാണെന്ന് തിരിച്ചറിയാൻ കഴിയുമെങ്കിൽ മുഖ്യമന്ത്രി ഗവർണ്ണറുടെ കത്തിന്മേൽ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. യു.പി.ക്കാരനായ ഗവർണറെ വംശീയമായി അധിക്ഷേ പിക്കുന്നതാണ് ഈ വാക്കുകൾ.

advertisement

ഇന്ത്യൻ യൂണിയനിലെ മറ്റൊരു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രസ്താവന സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരാണ്. മാത്രമല്ല, സത്യപ്രതിജ്ഞാലംഘനവുമാണ്.

മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ആളായിരിക്കണം ഗവർണർ എന്ന ഭരണഘടന നടപടിക്രമത്തെപ്പറ്റിയുള്ള അജ്ഞതയും മന്ത്രിയുടെ പ്രസ്താവനയിൽ ഒളിഞ്ഞു കിടപ്പുണ്ട്.

കേരളത്തിലെ സർവ്വകലാശാലയിലെ കേസുകളിൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ജഡ്ജിമാർ വിധി പറയുമ്പോഴും ഈ മന്ത്രി ഇതേ അഭിപ്രായമായിരിക്കുമല്ലോ ആവർത്തിക്കുക.

Also Read- 'പ്രീതി നഷ്ടപ്പെട്ടു'; ധനമന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണർ

advertisement

ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്തം മറന്ന് പ്രവർത്തിച്ച മന്ത്രിക്കെതിരെ മുഖ്യമന്ത്രി ഉചിതമായ നടപടിക്ക് വൈകുകയില്ല എന്ന് പ്രതീക്ഷിക്കാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(മിസോറം മുൻ ഗവർണറാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
'മന്ത്രിയുടെ വാക്കുകൾ യു.പിക്കാരനായ ഗവർണറെ വംശീയമായി അധിക്ഷേപിച്ചു'
Open in App
Home
Video
Impact Shorts
Web Stories