TRENDING:

BTS Band | മടങ്ങിവരും, എന്നെങ്കിലും; അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്

Last Updated:

കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ (Music Band) ബിടിഎസ് (BTS) സംഗീത ലോകത്ത് നിന്ന് ദീർഘകാല ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചു. സംഗീതപ്രേമികൾക്ക് അങ്ങേയറ്റം വൈകാരികമായ ഒരു നിമിഷമായിരുന്നു ഇത്. ബാൻഡ് അംഗങ്ങളായ ജിൻ, ജിമിൻ, ആർഎം, ജെ-ഹോപ്പ്, സുഗ, വി, ജങ്കൂക്ക് എന്നിവർ ഒരുമിച്ചുള്ള സ്പെഷ്യൽ അത്താഴ വിരുന്നിന് ശേഷമായിരുന്നു പ്രഖ്യാപനം. ബാൻഡിന്റെ 9-ാം വാർഷികത്തിന്റെ പിറ്റേന്നാണ് യൂട്യൂബിൽ ഈ ഡിന്നർ വീഡിയോ പങ്കുവച്ചത്. ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ ബാൻഡ് അംഗങ്ങൾ അവരുടെ പഴയകാല ഓർമ്മകൾ പങ്കുവച്ചു. എന്നാൽ ഒടുവിൽ ഓരോരുത്തരും ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാണ് സംഭാഷണം അവസാനിപ്പിച്ചത്.
advertisement

ബാൻഡിന്റെ തുടക്ക കാലത്ത് അവർ ഒരുമിച്ച് താമസിച്ചിരുന്ന പഴയ വീട്ടിലാണ് അത്താഴം ഒരുക്കിയിരുന്നത്. വീടിന്റെ കരാർ അവസാനിച്ചു. അതിനാൽ അവിടെ ഇരുന്ന് ചില പഴയ നല്ല ഓർമ്മകളെക്കുറിച്ച് സംസാരിക്കാൻ അവസാനമായി അവർ ഒത്തുകൂടുകയായിരുന്നു. “ഏഴ് ആൺകുട്ടികൾ ഒരുമിച്ച് താമസിക്കുന്നത് അത്ര എളുപ്പമല്ല. പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയത് മുതൽ ഞങ്ങൾ കൂടുതൽ അടുക്കാൻ തുടങ്ങിയതായി“ കിം താഹ്യുങ് അഥവാ വി പറഞ്ഞു.

ജങ്കൂക്ക് തന്റെ കട്ടിലിന് പാകമാകാത്തതിനെ തുടർന്ന് തന്റെ ബെഡ് വെട്ടിക്കളഞ്ഞ രസകരമായ കഥയാണ് കിം സിയോക്ജിൻ (ജിൻ) പങ്കുവച്ചത്. ബാൻഡ് അംഗങ്ങൾ അവരുടെ നിലവിലെ വീടുകളെക്കുറിച്ചും സംസാരിച്ചു. "നംജൂണിന്റെ വീട് ഒരു മ്യൂസിയം പോലെയാണ്, ഇത് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പോലെയാണെന്ന്" ജെ-ഹോപ്പ് തമാശയായി പറഞ്ഞു.

advertisement

എന്നാൽ രസകരവും ചിരിയും നിറഞ്ഞ ആ അത്താഴം ഉടൻ ഗൗരവകരമായി മാറി. ബാൻഡിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ അംഗം എന്ന നിലയിൽ യോങ്കിയാണ് ബാൻഡിന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. ടീം ലീഡർ എന്ന നിലയിലും ഒരു അംഗമെന്ന നിലയിലും തന്റെ ദിശാബോധം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നംജൂൺ (ആർ‌എം) വിവരിക്കാൻ തുടങ്ങി. “ഏതുതരം സംഗീതമാണ് ഞങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നത്? ഞങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്? തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടതുണ്ട്. ഞങ്ങൾ ഈ ഇടവേള വളരെ മുമ്പേ എടുക്കേണ്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു" ആർഎം പറഞ്ഞു.

advertisement

“വരികൾ എഴുതുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. എന്ത് സന്ദേശമാണ് ഞങ്ങൾ നൽകേണ്ടത്? ഇനി ഒന്നും എഴുതാനില്ല." മിൻ യോങ്കി പറഞ്ഞു.

തങ്ങളുടെ ശബ്ദവും ദിശാബോധവും വീണ്ടെടുക്കാൻ ഒരു ഇടവേള ആവശ്യമാണെന്നാണ് ബാൻഡിന്റെ തീരുമാനം. എന്നാൽ വ്യക്തിഗത പ്രൊജക്ടുകളിൽ ഓരോരുത്തരും പ്രവർത്തിക്കും. ഒരു ബാൻഡ് എന്ന നിലയിൽ ബിടിഎസ് ഒരു ഇടവേളയിലായിരിക്കുമ്പോഴും, എല്ലാ അംഗങ്ങളും ഈ സമയത്ത് അവരുടെ വ്യക്തിഗത സംഗീതം പുറത്തിറക്കുമെന്നും അറിയിച്ചു. ജിമിൻ, ജെ-ഹോപ്പ്, ആർഎം തുടങ്ങിയവർ ഈ പ്രഖ്യാപനത്തിന് ശേഷം കണ്ണുനീർ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Photos/
BTS Band | മടങ്ങിവരും, എന്നെങ്കിലും; അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്
Open in App
Home
Video
Impact Shorts
Web Stories