TRENDING:

അയോധ്യ രാമക്ഷേത്രം; 'ചങ്കൂറ്റത്തോടെ അഭിമാനത്തോടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി എന്ന് പറയണം'; സ്വാമി ചിദാനന്ദപുരി

Last Updated:

തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് പ്രാണപ്രതിഷ്ഠ നടത്തിയത് എന്ന് പറയാൻ ബിജെപി എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: അയോധ്യ വിഷയത്തിൽ വിവാദങ്ങൾക്ക് മറുപടിയുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് പ്രാണപ്രതിഷ്ഠ നടത്തിയത് എന്ന് പറയാൻ ബിജെപി എന്തിനാണ് മടിക്കുന്നത്. ചങ്കൂറ്റത്തോടെ അഭിമാനത്തോടെ തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി എന്ന് പറയണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
advertisement

അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രിയല്ല. നാലുനാൾ നീണ്ടുനിന്ന വൈദീക കർമ്മത്തിലൂടെയാണ് പ്രാണപ്രതിഷ്ഠ നടന്നത്.അയോധ്യ മുസ്ലിം വിഷയം അല്ല,ഹിന്ദു വിഷയവും അല്ല. അത് രാഷ്ട്രവിഷയം ആണെന്നും ചിദാനന്ദപുരി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത സ്വാമി ചിദാനന്ദപുരിക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിയിരുന്നു അദ്ദേഹം. ടി.ആർ രാമവർമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ രാമക്ഷേത്രം; 'ചങ്കൂറ്റത്തോടെ അഭിമാനത്തോടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി എന്ന് പറയണം'; സ്വാമി ചിദാനന്ദപുരി
Open in App
Home
Video
Impact Shorts
Web Stories