നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ 16 ഡിസംബർ 2023 നു പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്ത് വിട്ടത്. ഐഎസ്ആർഒയുടെ ഐആർഎസ് കാർട്ടോസാറ്റ് സാറ്റലൈറ്റ് പകർത്തിയതാണ് ഈ ചിത്രങ്ങൾ. 2.7 ഏക്കർ രാമക്ഷേത്ര സ്ഥലത്തിന് പുറമെ, അയോധ്യയിലെ പ്രശസ്തമായ ദശരഥ് മഹലും സരയു നദിയും നഗരത്തിൽ പുതുതായി നവീകരിച്ച റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാനാകും.
ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞ് കാരണം സൈറ്റിന്റെ സമീപകാല ചിത്രങ്ങൾ ഉപഗ്രഹത്തിന് പകർത്താനായില്ല. മൂന്ന് വർഷം മുമ്പാണ് മഹാക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അതിന്റെ ആദ്യഘട്ടം താഴത്തെ നിലയും 'ഗ്രാഭ ഗൃഹ' (സങ്കേതവും) ജനുവരി 22 തിങ്കളാഴ്ച ഉദ്ഘാടനത്തിനായി തയ്യാറായിക്കഴിഞ്ഞു.
advertisement
ജനുവരി 22ന് ഉച്ചയ്ക്ക് 12:20ന് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ പൂർത്തിയാകുമെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർക്ക് പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.