മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ശ്രീരാമന്‍റെ കമനീയ രൂപത്തിന് 51 ഇഞ്ചാണ് ഉയരം. അഞ്ചുവയസുള്ള രാംലല്ലയുടെ രൂപമാണ് വിഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.
താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിന് താഴെ ഉത്സവ മൂര്‍ത്തിയായി ആരാധിക്കും. ജനുവരി 22ലെ ‘പ്രാണ പ്രതിഷ്ഠാ’ ചടങ്ങിന് മുന്നോടിയായി ഇവയെ ‘ഗർഭഗൃഹ’ത്തിനുള്ളിലേക്ക് മാറ്റും. ജനുവരി 20, 21 തീയതികളിൽ ക്ഷേത്ര സമുച്ചയം അടച്ചിടും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
advertisement
പ്രതിഷ്ഠാകര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് വിവരം. പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി 11,000ല്‍ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.