എന്നാൽ പണി പൂർത്തിയാക്കാത്ത ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്താമോ എന്നാണ് പലരുടെയും സംശയം. ന്യൂസ് 18 ഇക്കാര്യത്തിൽ വിശദമായ ഒരന്വേഷണം നടത്തി. പ്രാണപ്രതിഷ്ഠ നടത്താൻ ക്ഷേത്രത്തിന്റെ നിർമാണം പൂർണമായും പൂർത്തിയാകേണ്ടതില്ലെന്നും ഗർഭഗൃഹത്തിന്റെ (Garbhagriha) നിർമാണ പ്രവൃത്തികൾ മാത്രം പൂർത്തിയായാൽ മതിയെന്നും സന്യാസിമാർ ന്യൂസ് 18 നോട് പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ പിന്നീട് ഒരു കലശപ്രതിഷ്ഠ (Kalash Pratishta) നടത്തണമെന്നും ഇവർ വ്യക്തമാക്കി.
ജനുവരി 22 ന് നടക്കുന്നത് ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങാണ്. ഒരു സ്ഥലം പവിത്രമാക്കാൻ നടത്തുന്ന ചടങ്ങാണിത്. ഹിന്ദു വിശ്വാസമനുസരിച്ച്, രാമജന്മഭൂമി പവിത്രമായിത്തന്നെയാണ് ഇപ്പോഴും കണക്കാക്കുന്നത്. ഇപ്പോൾ നടക്കുന്നത് രാംലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയാണ്. ഇതിനുള്ള ഏറ്റവും അനുകൂലമായ സമയമായാണ് ജനുവരി 22 തിരഞ്ഞെടുത്തിരിക്കുന്നത് എന്നും സന്യാസിമാർ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
എന്തുകൊണ്ടാണ് ജനുവരി 22 പ്രാണപ്രതിഷ്ഠക്ക് ഏറ്റവും അനുയോജ്യമായ സമയമായത്?
ജനുവരി 22 മികച്ച മുഹൂർത്തം ആണെന്നും അത്തരമൊരു ശുഭകരമായ തീയതി 2026 വരെ ഉണ്ടാകില്ലെന്നും പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി പറഞ്ഞു. ശ്രീരാമൻ ജനിച്ചത് 'അഭിജിത്ത് മുഹൂർത്തിൽ' (Abhijeet Mahurat) ആണെന്നാണ് വിശ്വാസം. അതിനാൽ പ്രാണപ്രതിഷ്ഠയും അതേ മുഹൂർത്തത്തിൽ തന്നെ സംഭവിക്കണം എന്നും ചിലർ പറയുന്നു.
ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തിൽ മഹാ പൂജയും മഹാ ആരതിയും ഉണ്ടായിരിക്കും. ഹിന്ദു കലണ്ടർ അനുസരിച്ച് ജനുവരി 22 എന്നത് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. അന്നേ ദിവസം രാവിലെ 8.47 വരെ മൃഗശിരയും (Mrigashira) യോഗബ്രഹ്മ (Yoga Brahma ) സമയവുമാണ്. 8.47 ന് ശേഷം ഇന്ദ്രയോഗം ആരംഭിക്കും.
ജനുവരി 22 നെ തിരഞ്ഞെടുക്കാൻ മറ്റ് പല കാരണങ്ങളും പറയുന്നുണ്ട്. ഈ ദിവസത്തിന്റെ തുടക്കത്തിൽ മൂന്ന് പ്രധാന യോഗങ്ങൾ കാണപ്പെടുന്നുണ്ട്. സർവാർത്ഥ സിദ്ധി, അമൃത സിദ്ധി, രവി യോഗം എന്നിവയാണ് ജനുവരി 22 ലെ മൂന്ന് ശുഭ യോഗങ്ങൾ. ഈ ദിവസം ശുഭകരമായ കർമങ്ങൾ നിർവ്വഹിക്കുന്നവർക്ക് പിന്നീടുള്ള എല്ലാ കർമത്തിലും വിജയം കൈവരും എന്നാണ് വിശ്വാസം.