ക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപമുള്ള ദർശന പാതയിൽ നാല് വലിയ ഭണ്ഡാരങ്ങൾ ഭക്തർക്ക് സംഭാവന സമർപ്പിക്കാനായി നൽകിയിട്ടുണ്ടെന്നും കൂടാതെ ക്ഷേത്ര കൗണ്ടറുകൾ വഴിയും സംഭാവനകൾ നൽകാമെന്നും ക്ഷേത്ര ഓഫീസ് മേധാവിയായ പ്രകാശ് ഗുപ്ത പറഞ്ഞു. സംഭാവനകൾ നൽകുന്നതു മുതൽ അതിന്റെ കണക്കെടുക്കുന്നത് വരെയുള്ള കാര്യങ്ങൾ സിസിടിവി നിരീക്ഷണത്തിലാണെന്നും ഗുപ്ത വ്യക്തമാക്കി.
കൗണ്ടറുകളിൽ നിയോഗിച്ചിട്ടുള്ള ജീവനക്കാർ വൈകുന്നേരം കൗണ്ടർ അടച്ച ശേഷം കണക്കുകൾ ട്രസ്റ്റ് ഓഫീസിൽ ഏൽപ്പിക്കും. പതിനൊന്ന് ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ചേർന്നാണ് നാല് ഭണ്ഡാരങ്ങളുടെ കണക്കെടുക്കുന്നത്.
advertisement
കാലാവസ്ഥ ഏതായാലും ഭക്തജനങ്ങൾക്ക് ദർശനം നടത്താൻ സൗകര്യപ്രദമാകും വിധം ക്ഷേത്രത്തിലെ പരിക്രമ സ്ഥലവും (Parikrama Area) കുബേർ ടിലയും (Kuber Tila ) ഉൾപ്പെടെ അഞ്ച് ലക്ഷം ചതുരശ്ര അടി സ്ഥലത്തെ ദർശന പാത ബിജോലിയ (Bijolia) കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. വേനൽക്കാലത്ത് അധികം ചൂടാകാത്തതും തണുത്ത കാലാവസ്ഥയിൽ അധികം തണുക്കാത്തതുമായ ബിജോലിയ കല്ലുകൾ രാജസ്ഥാനിലെ സവിശേഷമായ കല്ലുകളിലൊന്നാണെന്ന് ശിലാ വിദഗ്ദയായ ദീക്ഷ ജയിൻ പറഞ്ഞു. ആയിരം വർഷത്തോളം നശിക്കാതെ നിലനിൽക്കാൻ ഈ കല്ലുകൾക്ക് സാധിക്കുമെന്നും ജലത്തെ ആഗിരണം ചെയ്യാനുള്ള കഴിവ് ഈ കല്ലുകൾക്ക് കൂടുതലാണെന്നും ദീക്ഷ കൂട്ടിച്ചേർത്തു. പ്രാണ പ്രതിഷ്ഠക്ക് ശേഷം ദിവസവും രണ്ട് ലക്ഷത്തിലധികം പേർ ക്ഷേത്ര ദർശനത്തിനായി എത്തുന്നുണ്ട്.
