500 വർഷത്തോളമായി നില നിന്നിരുന്ന തർക്കം അവസാനിച്ചുവെന്നും, സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് സന്തോഷകരമായ ഒരു അവസരമായിരിക്കുമെന്നും പ്രസ്താവനയിൽ ശാരദാ പീഠം വ്യക്തമാക്കി. കൂടാതെ അയോധ്യയിലെ എല്ലാ ചടങ്ങുകളും വേദങ്ങൾ അനുസരിച്ചും മത ഗ്രന്ഥങ്ങൾ പാലിച്ചും നടത്തണമെന്നും ഇത് ദ്വാരകാധീഷ് (Dwarkadhish) ദേവനോടുള്ള പ്രാർത്ഥനയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
ഹിന്ദു മതത്തിലെ ഗുരു സ്ഥാനം അലങ്കരിക്കുന്നവർ ആരും ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജോഷിമഠ് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും മുൻപേ ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് ഹിന്ദു മതത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
advertisement
ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാനും പ്രാണ പ്രതിഷ്ഠ ചടങ്ങിനുമായി ധാരാളം സമയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠ്, ഗുജറാത്തിലെ ദ്വാരക, ഒഡിഷയിലെ പുരി, കർണാടകയിലെ ശൃംഗേരി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന “ പീഠങ്ങൾ” എന്നു വിളിക്കപ്പെടുന്ന നാല് പ്രധാന ക്ഷേത്രങ്ങളുടെ തലവന്മാരാണ് ശങ്കരാചാര്യന്മാർ.