"വളരെ പെട്ടെന്നാണ് ഇത്തരം ഗ്രൂപ്പുകള്‍ വീണ്ടും സജീവമായത്. ആക്രമത്തിന് പ്രേരിപ്പിക്കുന്ന മെസേജുകളാണ് ഇതില്‍ പ്രചരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണം ഒരു യുദ്ധ പ്രഖ്യാപനമാണെന്ന സന്ദേശം പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്," എന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.
2002ലെ അക്ഷര്‍ഥാം ക്ഷേത്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഫര്‍ഹത്തുള്ള ഗോറിയുടെ സന്ദേശങ്ങളാണ് പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. തീവ്രവാദ സംഘടനകളായ ലക്ഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ടയാണ് ഇയാള്‍.
നിലവില്‍ ഗോറി പാകിസ്ഥാനിലാണ് കഴിയുന്നത്. ടെലിഗ്രാം, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് മുഖേന തന്റെ സന്ദേശങ്ങള്‍ ഇയാള്‍ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
advertisement
2020 ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാള്‍ക്കെതിരെ യുഎപിഎ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഗോറിയുടെ അടുത്ത അനുയായിയെന്ന് സംശയിക്കപ്പെടുന്നയാളെ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ഇത്തരത്തിലുള്ള നിരവധി ഗ്രൂപ്പുകളാണ് ഇപ്പോള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് ഈ ഗ്രൂപ്പുകളിലെത്തുന്നത്. 100 മുതല്‍ 200 വരെ ആളുകളാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായുള്ളത്. ഇവയെ കര്‍ശനമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര സൈബര്‍ ഏജന്‍സി അറിയിച്ചു.
തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നയാളാണ് ഗോറി എന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. ആക്രമണങ്ങള്‍ ചെറുക്കാന്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് വരികയാണെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. അഞ്ഞൂറിലേറെ വര്‍ഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിനാണ് 2023 ജനുവരി 22 ല്‍ അവസാനമായത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖരുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നൈവാള്‍, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനില്‍ കുംബ്ലെ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി, ഭാര്യ ശ്ലോക മേത്ത തുടങ്ങി നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്‍പ് സോനു നിഗം, അനുരാധ പൗഡ്വാള്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ഭജന ആലപിച്ചു.