രാമന്റെ വിഗ്രഹത്തിന്റെ കിരീടത്തിനുള്ള അളവ് എടുക്കാൻ അദ്ദേഹത്തിന്റെ സൂറത്തിലെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ ജനുവരി അഞ്ചിന് അയോധ്യയിലേക്ക് അയച്ചിരുന്നു എന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ ട്രഷറർ ദിനേശ് നവാദിയ പറഞ്ഞു. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെയും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിമാരുടെയും സാന്നിധ്യത്തിൽ ആണ് മുകേഷ് പട്ടേൽ കിരീടം സമർപ്പിച്ചത്. കൂടാതെ ശ്രീകോവിലിന്റെ രണ്ട് വെള്ളി പകർപ്പുകളും സൂറത്തിൽ നിന്ന് സമ്മാനിച്ചിരുന്നു.
ഏകദേശം 3 കിലോ ഭാരമുള്ള ക്ഷേത്രത്തിന്റെ വെള്ളിയിൽ തീർത്ത മോഡൽ നൽകിയത് സൂറത്തിലെ ഒരു ജ്വല്ലറി ഉടമയാണ്. അയോധ്യയിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനും ഇത് സമ്മാനിച്ചത്. ഏകദേശം നാല് മാസം മുമ്പ് തന്റെ ഡി ഖുഷാൽഭായ് ജ്വല്ലേഴ്‌സാണ് വെള്ളിയിൽ തീർത്ത ക്ഷേത്രത്തിന്റെ മോഡൽ നിർമ്മിച്ചതെന്ന് ഉടമ ദീപക് ചോക്ഷി വ്യക്തമാക്കി.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രാണ പ്രതിഷ്ഠ ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ആദിത്യനാഥ്, ഭഗവത് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
