TRENDING:

അയോധ്യ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി മെക്സിക്കോയിൽ ആദ്യ രാമക്ഷേത്രം തുറന്നു

Last Updated:

വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം പുരോഹിതന്റെയും മെക്സിക്കൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ മേക്സിക്കോയിലെ ഹിന്ദു പ്രവാസി സമൂഹം ദേവ ഗീതങ്ങൾ ആലപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ (Ayodhya pran-pratishtha) ചടങ്ങിനൊരുങ്ങുമ്പോൾ വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ ആദ്യത്തെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ഞായറാഴ്ച നടത്തി. മെക്സിക്കോയിലെ ക്വെറെറ്റാരോ (Queretaro) നഗരത്തിലാണ് രാജ്യത്തെ ആദ്യ രാമക്ഷേത്രം ഭക്തർക്കായ് തുറന്നത്. വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം പുരോഹിതന്റെയും മെക്സിക്കൻ പ്രതിനിധികളുടെയും നേതൃത്വത്തിൽ മേക്സിക്കോയിലെ ഹിന്ദു പ്രവാസി സമൂഹം ദേവ ഗീതങ്ങൾ ആലപിച്ചു. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ എല്ലാം ഇന്ത്യയിൽ നിന്ന് എത്തിച്ചവയാണ്. രാമക്ഷേത്രം നിലവിൽ വന്ന വിവരം മെക്സിക്കോയിലെ ഇന്ത്യൻ എംബസ്സിയാണ് ഔദ്യോഗിക എക്സ് ആക്കൗണ്ട് വഴി അറിയിച്ചത്. മെക്സിക്കോയിലെ തന്നെ ആദ്യത്തെ ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ക്വെറെറ്റാരോയിലാണ്.
മെക്സിക്കോയിൽ ആദ്യ രാമക്ഷേത്രം
മെക്സിക്കോയിൽ ആദ്യ രാമക്ഷേത്രം
advertisement

അതേസമയം, ചരിത്ര സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് തിങ്കളാഴ്ച ഉച്ചയോടെ നടന്നു. സാംസ്‌കാരികമായും ചരിത്രപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന ചടങ്ങാണ് അയോധ്യയിൽ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിക്കുന്ന ചടങ്ങിലെ പൂജകൾ, വാരണാസിയിലെ പുരോഹിതനായ ലക്ഷ്മികാന്ത് ദീക്ഷിതും സംഘവും നിർവ്വഹിച്ചു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി വേദ പ്രകാരമുള്ള പൂജകൾക്ക് ജനുവരി 16ന് തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായി രാംലല്ലയുടെ വിഗ്രഹം ജനുവരി 18 ന് ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരുന്നു. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജാണ് ശില്പം നിർമ്മിച്ചത്.

advertisement

രാജ്യത്തെ വ്യത്യസ്ത മതങ്ങളിലെ പുരോഹിതന്മാർ ഉൾപ്പെടെയുള്ളവർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു. ഒപ്പം രാജ്യത്തെ നിരവധി മേഖലകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ഗോത്ര വിഭാഗ പ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അയോധ്യയിലെത്തി. രാജ്യത്തിന് പുറമെ ആഗോള തലത്തിൽ തന്നെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് ശ്രദ്ധ നേടിയിട്ടുണ്ട്. ചടങ്ങിന്റെ സുഗമമായ നടത്തിപ്പും സുരക്ഷയും ഉറപ്പ് വരുത്താൻ അയോധ്യയിലും സമീപ പ്രദേശങ്ങളിലുമായി 13,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി മെക്സിക്കോയിൽ ആദ്യ രാമക്ഷേത്രം തുറന്നു
Open in App
Home
Video
Impact Shorts
Web Stories