മഹാവിഷ്ണുവിന്റെ അവതാരങ്ങളായ കൃഷ്ണന്‍, പരശുരാമൻ, കല്‍കി, നരംസിഹം തുടങ്ങിയവരെയെല്ലാം വിഗ്രഹത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന് വിഗ്രത്തിന്റെ വലത് കാല്‍പ്പാദത്തിലാണ് സ്ഥാനം. വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ഇടതുകാല്‍പ്പാദത്തിനരികിലും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ മുകള്‍ ഭാഗത്താകട്ടെ, സനാതന ധര്‍മ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വസ്തിക, ഓം, ചക്ര, ഗദ, ശംഖ് എന്നിവയെല്ലാം ഇവിടെ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം വിഷ്ണുവുമായും ശ്രീരാമനുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന ഘടകങ്ങളാണ്. വിഗ്രഹത്തിന്റെ വലതുകൈ ആശീര്‍വാദം നല്‍കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കൈയ്യില്‍ ഒരു അമ്പ് നല്‍കിയിരിക്കുന്നു. ഇടതുകൈയില്‍ വില്ലും കൊടുത്തിട്ടുണ്ട്.
advertisement
അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കറുത്തകല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കര്‍ണാടകയിലെ മൈസൂരു സ്വദേശിയായ അരുണ്‍ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള ഈ വിഗ്രഹം നിര്‍മിച്ചത്. കേദാര്‍നാഥില്‍ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ആദി ശങ്കരാചാര്യയുടെ വിഗ്രഹവും ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ രൂപവും യോഗിരാജ് ആണ് നിര്‍മിച്ചത്. കറുത്ത കല്ലില്‍ കൊത്തിയെടുത്ത രൂപം നൂറ്റാണ്ടുകളോളം കേടുകൂടാതെ ഇരിക്കുമെന്നാണ് കരുതുന്നത്. തിളക്കമേറിയ രാജകീയ വസ്ത്രങ്ങളും കിരീടവും വിഗ്രഹത്തില്‍ ചാര്‍ത്തും.