TRENDING:

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്: ഹേമ മാലിനി രാമായണ നൃത്തം അവതരിപ്പിക്കും

Last Updated:

ഭരതനാട്യത്തിൽ പരിശീലനം സിദ്ധിച്ച 75 കാരിയായ ഹേമ മാലിനി ബുധനാഴ്ചയാകും നൃത്തം അവതരിപ്പിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണ നൃത്തത്തിന് ചുവട് വയ്ക്കാനൊരുങ്ങി നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വാമി രാംഭദ്രചാര്യ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് താൻ നൃത്തം ചെയ്യുക എന്ന് ഹേമ മാലിനി പ്രതികരിച്ചു. ഭരതനാട്യത്തിൽ പരിശീലനം സിദ്ധിച്ച 75 കാരിയായ ഹേമ മാലിനി ബുധനാഴ്ചയാകും നൃത്തം അവതരിപ്പിക്കുക.
advertisement

ബോളിവുഡ് കലാകാരന്മാർ പലരും രാമനുമായി ബന്ധപ്പെട്ട പാട്ടുകൾ പാടുന്നുണ്ട്, താൻ കഴിഞ്ഞ വർഷം ഒരു രാമ ഭജനം പാടിയിരുന്നുവെന്നും ഹേമമാലിനി പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നിരവധി പൂജകളും പരിപാടികളും നടക്കുന്നുണ്ട്. ജനുവരി 22 ഓടെ ഇവയ്ക്ക് സമാപനം കുറിക്കും. 11 പുരോഹിതന്മാർ എല്ലാ ദേവന്മാരുടെയും ദേവികളുടെയും പൂജകൾ ചെയ്യുന്നുണ്ടെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സത്യേന്ദ്ര ദാസ് പറഞ്ഞു. ജനുവരി 22 ന് ഉച്ചക്ക് 12.20 നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഒരുമണിയോടെ ചടങ്ങുകൾ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായ ചമ്പത്ത് റായി പറഞ്ഞു.

advertisement

ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 8,000 ഓളം പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തർക്കത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2019 ൽ സുപ്രീം കോടതി അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയത്. അതേ നഗരത്തിൽ തന്നെ മസ്ജിദ് നിർമ്മിക്കാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തി നൽകണമെന്നും കോടതി പറഞ്ഞിരുന്നു. 2020 ആഗസ്റ്റിൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ഭൂമി പൂജ നിർവ്വഹിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ്: ഹേമ മാലിനി രാമായണ നൃത്തം അവതരിപ്പിക്കും
Open in App
Home
Video
Impact Shorts
Web Stories