ക്ഷേത്രത്തോട് ചേര്‍ന്നുള്ള കടല്‍ തീരത്തെ അഗ്നിതീര്‍ത്ഥ സ്നാനം പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്. കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച് കടലില്‍ മുങ്ങിനിവരുന്ന മോദിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ക്ഷേത്രത്തിലെ പ്രസിദ്ധമായ 22 തീര്‍ത്ഥ കിണറുകളിലെ വെള്ളത്തിലും പ്രധാനമന്ത്രി സ്നാനം നടത്തി.
ഉച്ചയ്ക്ക് 2.10ന് ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി രാമേശ്വരം പകരുമ്പിലെ അമൃതാനന്ദ സ്‌കൂൾ കാമ്പസിൽ എത്തിയത്. അവിടെനിന്ന് 3.10ന് അഗ്നിതീർത്ഥത്തിൽ പുണ്യസ്നാനം നടത്തി. പിന്നീട് ക്ഷേത്രത്തിലെ രാമായണപാതയിലും ഭജൻ സന്ധ്യയിലും പ്രധാനമന്ത്രി മോദി പങ്കെടുത്തു. തിരുച്ചിറപ്പള്ളി ശ്രീരംഗം രങ്കനാഥ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം രാമേശ്വരത്ത് എത്തിയത്.
നാളെ ധനുഷ്കോടി കോതണ്ടരാമ സ്വാമി ക്ഷേത്രവും മോദി സന്ദർശിക്കും. ധനുഷ്‌കോടിക്ക് സമീപം രാമസേതു നിർമ്മിച്ച സ്ഥലമെന്ന് പറയപ്പെടുന്ന അരിച്ചൽ മുനൈയും പ്രധാനമന്ത്രി സന്ദർശിക്കും. ഇതിനു ശേഷമാകും മോദി വൈകിട്ടോടെ അയോധ്യയിലെത്തുക.