രാമക്ഷേത്രം ഉദ്ഘാടനം | Ram Mandir Ayodhya Inauguration LIVE
"സരയൂ നദിയും രാമനും രാമായണവും അയോധ്യയും ഹിന്ദുമതത്തിന്റെ പ്രധാന ഭാഗങ്ങളാണ്. വനവാസ കാലഘട്ടത്തിലെ ശ്രീരാമന്റെ യാത്രയെ ചിത്രീകരിക്കുന്ന, രാമായണ പ്രമേയത്തിൽ വികസിപ്പിച്ചെടുക്കുന്നപരിസ്ഥിതി സൗഹൃദ വനമാണിത്,” അയോധ്യ പുനർവികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ദിക്ഷു കുക്രേജ മാധ്യമങ്ങളോട് പറഞ്ഞു.
രാമന്റെ വനവാസ കാലഘട്ടത്തിന്റെ അനുഭവം നൽകുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന ഈ പാരിസ്ഥിതിക വനം, ഭക്തരെ മാത്രമല്ല, വിനോദസഞ്ചാരികളെയും പ്രകൃതി സ്‌നേഹികളെയും ഒരുപോലെ ആകർഷിക്കും. ഇതിനുപുറമേ ആത്മീയത, സംസ്‌കാരം, പരിസ്ഥിതി സംരക്ഷണം എന്നിവ വളർത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ദിക്ഷു കുക്രേജ പറഞ്ഞു.
advertisement
Also Read - പന്ത്രണ്ടടി ഉയരം, എട്ടടി വീതി; അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണ വാതില്‍ സ്ഥാപിച്ചു
കൂടാതെ ഇതിന്റെ വികസനം ഒരു സാംസ്കാരിക നാഴികക്കല്ലായി മാറുമെന്നും പ്രതീക്ഷിക്കുന്നു. അയോധ്യ നഗരത്തെ നവീകരിക്കുന്നതിന് 85,000 കോടി രൂപയിലധികം ആണ് ചെലവഴിക്കുന്നത്. 10 വർഷത്തിനുള്ളിൽ അയോധ്യയുടെ പുനർവികസനം പൂർത്തിയാക്കുമെന്നും വിലയിരുത്തുന്നു. പരമ്പരാഗത ശിലാമുഖങ്ങളോടുകൂടിയ ഗ്രാൻഡ് എൻട്രി പോയിന്റുകൾ, വൈവിധ്യമാർന്ന താമസ സൗകര്യങ്ങൾക്കായി ഹോംസ്റ്റേകൾ, രാമായണ ആത്മീയ വനത്തിന്റെ വികസനം എന്നിവയ്ക്കാണ് ഇതിൽ പ്രധാനമായും ഊന്നൽ നൽകുന്നത്.
രാമായണ ആത്മീയ വനത്തിന്റെ വികസനം പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതിയിലൂടെ നടപ്പിലാക്കുമെന്നും കുക്രേജ അറിയിച്ചു. ഇതുകൂടാതെ സരയു നദീതീരത്തെ രാമക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന അയോധ്യയിലെ റോഡ് പദ്ധതിയാണ് ഭ്രമൺ പഥ്. വാരാണസിയിലെ കാശി വിശ്വനാഥ് ഇടനാഴിക്ക് സമാനമായാണ് ഈ പദ്ധതി രൂപീകരിക്കുന്നത്. രാംപഥ്, ഭക്തി പഥ്, രാമജന്മഭൂമി പഥ് എന്നിവയ്ക്ക് ശേഷം അയോധ്യയിലെ നാലാമത്തെ റോഡ് പദ്ധതിയാണ് ഭ്രമൺ പഥ്.
ടൂറിസം വ്യവസായത്തിന്റെ ദീർഘകാല വളർച്ചയും വികസനവും സുഗമമാക്കിക്കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം." എന്നും കുക്രേജ കൂട്ടിച്ചേർത്തു.
അതേസമയം ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ, 2019-ൽ ആണ് ചരിത്രപരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമിയിൽ രാമക്ഷേത്രം പണിയുകയും പകരം മറ്റൊരു സ്ഥലത്ത് പള്ളി പണിയാനായി അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു വിധി.