'രാം' എന്നത് വെറുമൊരു പേരല്ല. പോസിറ്റീവ് വൈബ്രേഷന്‍ ഉണ്ടാക്കുന്ന ഒരു നാമമാണെന്നും സോനാല്‍ സിംഗ് പറഞ്ഞു.
"ഇന്ത്യയിലെ അയോധ്യയില്‍ മാത്രമൊതുങ്ങുന്ന പേരല്ല രാം. അദ്ദേഹത്തിന്റെ പ്രഭാവം ലോകം മുഴുവനുണ്ട്. മാനവികതയുടെ പ്രതീകമാണ് രാമൻ. സംസ്‌കാര സമ്പന്നരായ വ്യക്തികളുടെ പ്രതീകമാണ് അദ്ദേഹം. അതുകൊണ്ടാണ് രാമനെ മര്യാദ പുരുഷോത്തമന്‍ എന്ന് വിളിക്കുന്നത്," എന്നും സോനാല്‍ സിംഗ് പറഞ്ഞു.
ശ്രീരാമന്റെ നാമം ഒരു തവണ ഉരുവിടുന്നത് 1000 തവണ വിഷ്ണുനാമം ചൊല്ലുന്നതിന് തുല്യമാണെന്നും സോനാല്‍ സിംഗ് പറഞ്ഞു.
advertisement
"അയോധ്യക്കാരാണ് എന്റെ പൂര്‍വ്വികര്‍. എന്റെ മുത്തച്ഛന്‍ രാം ലഖാന്‍ സിംഗ് ആണ് അയോധ്യയില്‍ ഉണ്ടായിരുന്നത്. ഞാന്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കുടിയേറിയിട്ട് ഇപ്പോള്‍ 10 വര്‍ഷത്തോളമാകുന്നു," എന്നും സോനാല്‍ സിംഗ് പറഞ്ഞു.
അതേസമയം രാമപ്രതിഷ്ഠ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഏകീകരിക്കുന്ന വലിയൊരു ചടങ്ങായിരിക്കുമെന്ന് സോനാല്‍ സിംഗ് പറഞ്ഞു.
"ഇന്ത്യ ഇതുവരെ സന്ദര്‍ശിക്കാത്ത നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ഇന്ത്യയെപ്പറ്റി അറിയാന്‍ വളരെ താല്‍പ്പര്യമുണ്ട്. ആത്മീയ മൂല്യങ്ങള്‍ക്ക് ഉണര്‍വ് നല്‍കാന്‍ രാമക്ഷേത്ര പ്രതിഷ്ഠ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്," സിംഗ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ താന്‍ 11000 തവണ രാം എന്ന് എഴുതുമെന്നും സോനാല്‍ സിംഗ് പറഞ്ഞു.
"വിദേശരാജ്യങ്ങളിലുള്ളവര്‍ ഹിന്ദുത്വ ആശയങ്ങളോട് താല്‍പ്പര്യം കാണിക്കുന്നുണ്ട്. സനാതന ധര്‍മ്മം, രാമായണം എന്നിവയെപ്പറ്റി അറിയാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്," സോനാല്‍ സിംഗ് പറഞ്ഞു.
സനാതന ധര്‍മ്മത്തിനെതിരെയുള്ള അഭിപ്രായങ്ങളെപ്പറ്റിയും സോനാല്‍ സിംഗ് തന്റെ നിലപാട് വ്യക്തമാക്കി.
"നമ്മുടെ ശരീരത്തില്‍ നെഗറ്റീവും പോസിറ്റീവുമായ വൈബ്രേഷന്‍ ഉണ്ട്. അവയെ കൃത്യമായ രീതിയില്‍ സന്തുലിതമാക്കി നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത്. ക്ഷേത്ര ദര്‍ശനത്തിലൂടെ നമ്മുടെ നെഗറ്റീവ്-പോസിറ്റീവ് എനര്‍ജികള്‍ സന്തുലിതമാക്കാന്‍ നമുക്ക് സാധിക്കും. മോശം ജനങ്ങള്‍ എന്നൊരു വിഭാഗമില്ല. അറിവില്ലായ്മയാണ് അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്," സോനാല്‍ സിംഗ് പറഞ്ഞു.
രാം നാം ബാങ്ക് എന്ന ഒരു സംഘടനയോട് അടുത്ത് പ്രവര്‍ത്തിക്കുന്നയാളു കൂടിയാണ് സോനാല്‍ സിംഗ്. രാമന്റെ നാമം എഴുതിയ ബുക്ക്‌ലെറ്റുകള്‍ ഭക്തര്‍ ഇവിടെ സമര്‍പ്പിക്കാറുണ്ട്. എടിഎം, ചെക്ക് ബുക്ക് എന്നിവയൊന്നുമില്ലാത്ത 'ബാങ്ക്' കൂടിയാണിത്. തന്റെ മുത്തച്ഛന്‍ സ്ഥാപിച്ച ഈ ബാങ്കിന്റെ നിലവിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നയാൾ അശുതോഷ് വര്‍ഷണെ ആണ്.
"എന്റെ മുത്തച്ഛനായ ഈശ്വര്‍ ചന്ദ്രയാണ് ഈ ബാങ്ക് ആരംഭിച്ചത്. വിവിധ മതങ്ങളിലുള്ള ഒരു ലക്ഷത്തിലധികം പേര്‍ ഈ ബാങ്കില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. ഒരു സാമൂഹിക സ്ഥാപനം കൂടിയാണിത്," വര്‍ഷണെ പറഞ്ഞു.
പണകൈമാറ്റം നടക്കുന്ന ബാങ്കല്ല ഇതെന്നും അശുതോഷ് പറഞ്ഞു. 30 പേജുള്ള ബുക്ക്ലെറ്റ് ഇവിടെ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് ലഭിക്കും. 108 കോളമുള്ള ബുക്ക്‌ലെറ്റാണിത്. അതില്‍ ദിവസവും രാമ നാമം 108 തവണ എഴുതണം. ബുക്ക്ലെറ്റ് എഴുതി പൂർത്തിയാകുമ്പോൾ ബാങ്കിലെ അക്കൗണ്ടില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
