അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണ് ഇതിന്റെ ചുമതലയെന്നുമായിരുന്നു സുപ്രീം കോടതി വിധി. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അഞ്ചേക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു.
Also Read - അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: വിവിധ സംസ്ഥാനങ്ങളിൽ ജനുവരി 22ന് അവധി
ഉത്തർപ്രദേശ് സർക്കാരിന്റെ ക്ഷണിതാക്കളുടെ പട്ടികയിൽ മുൻ ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, ഉന്നത അഭിഭാഷകർ, കേസില്‍ രാം ലല്ലയുടെ അഭിഭാഷകനായിരുന്ന കെ പരാശരൻ എന്നിവരുൾപ്പെടെ 50-ലധികം നിയമജ്ഞരും ഉൾപ്പെടുന്നുണ്ട്.
advertisement
സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ എന്നിവര്‍ക്കും ക്ഷണം ലഭിച്ചു. ക്ഷേത്ര ട്രസ്റ്റിന്‍റെ കണക്ക് അനുസരിച്ച്, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ, വ്യവസായികൾ, സന്യാസിമാർ എന്നിവരുൾപ്പെടെ 7,000 ത്തിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കും.
ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 51 ഇഞ്ച് ഉയരത്തില്‍ കൃഷ്ണശിലയില്‍ കൊത്തിയെടുത്ത രാമന്‍റെ അഞ്ച് വയസുകാരന്‍റെ ഭാവത്തിലുള്ള വിഗ്രഹം കര്‍ണാടക സ്വദേശി അരുണ്‍ യോഗിരാജാണ് നിര്‍മ്മിച്ചത്.