ഓഗസ്റ്റ് ആറ് ചൊവ്വാഴ്ച രാവിലെ മുതൽ ശനിയാഴ്ച രാവിലെ വരെ അവലാഞ്ചിൽ 2486 മില്ലിമീറ്ററാണ് മഴ ലഭിച്ചതായാണ് കണക്ക്. പ്രശസ്തമായ ഹിൽ സ്റ്റേഷനായ ഊട്ടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് അവലാഞ്ച്. ഈ പ്രദേശത്തെ പേമാരിയാണ് നീലഗിരി മേഖലയിൽ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായത്. മഴക്കെടുതിയിൽ ഊട്ടി പ്രദേശങ്ങളിൽ ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടു. 1800 കളിൽ ഈ പ്രദേശത്തെ തടാകത്തിന് സമീപത്തുണ്ടായ വൻ മണ്ണിടിച്ചിൽ എന്ന് തമിഴിൽ അറിയപ്പെടുന്ന 'അവാലഞ്ച്' എന്ന പേര് ലഭിച്ചത്.
advertisement
FACT CHECK: വരാപ്പുഴയിലെ ദുരിതാശ്വാസം: നടൻ ധർമജന് കണക്ക് തെറ്റിയോ?
അവലാഞ്ചിലുണ്ടായ പേമാരിയ്ക്ക് പിന്നിൽ ഓറോഗ്രാഫിക് ഇഫക്റ്റ് എന്ന പ്രക്രിയയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് ഓറോഗ്രാഫിക് ഇഫക്റ്റിന് കാരണമായത്. ശക്തമായ കാറ്റ് നീലഗിരി പർവതനിരകളിലെത്തിയതിനെ തുടർന്ന് രൂപംകൊണ്ട ഇരുണ്ട മേഘങ്ങളാണ് അവലാഞ്ചിൽ കനത്ത മഴയക്ക് കാരണമായത്- ചെന്നൈ ആർഎംസി ഉദ്യോഗസ്ഥർ പറയുന്നു.
കേരളത്തിലെ പ്രമുഖ നദികളായ ചാലിയാര്‍, കുന്തിപ്പുഴ, ഭവാനി തുടങ്ങിയുടെ വൃഷ്ടി പ്രദേശമാണ് ഈ മേഖല. പാലക്കാട്, മലപ്പുറം ജില്ലയുടെ അതിർത്തപ്രദേശങ്ങളോട് ചേർന്നാണ് അവലാഞ്ച്. തുടർച്ചയായി കനതത്ത മഴ പെയ്തതോടെ അവലാഞ്ചെയിലെ 16 അണക്കെട്ടുകളും പരമാവധി സംഭരണ ശേഷി പിന്നിട്ടിരുന്നു.