FACT CHECK: വരാപ്പുഴയിലെ ദുരിതാശ്വാസം: നടൻ ധർമജൻ പറഞ്ഞത് ശരിയോ?

Last Updated:

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ വാരാപ്പുഴയിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ധർമ്മജൻ ബോൾഗാട്ടി പറഞ്ഞിരുന്നു...

കൊച്ചി: സ്വന്തം നാട്ടിൽ പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക് പ്രസ്താവന സോഷ്യൽമീഡിയയിൽ വിവാദത്തിനു തുടക്കമിട്ടിരുന്നു. എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ വാരാപ്പുഴ പഞ്ചായത്തിലാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് ധർമ്മജൻ  പറഞ്ഞത്. എന്നാൽ സർക്കാർ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം താരം പറഞ്ഞത് തെറ്റാണെന്ന് വ്യക്തമാകുന്നു.
സർക്കാർ വെബ്സൈറ്റിലെ വിവരങ്ങൾ
  • വരാപ്പുഴ പഞ്ചായത്തിൽ ആദ്യ സഹായമായ 10,000 രൂപ 4920 പേർക്കാണ് കിട്ടിയത്. (4,92,00,000)
  • വീട് പൂർണമായി തകർന്നവർക്ക് അത് നിർമ്മിക്കാൻ നാലു ലക്ഷം രൂപ ധനസഹായം 32 പേർക്ക് (1,28,00,000)
  • 60-74% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 2,50,000 രൂപ 104 പേർക്ക് (2,60,00,000)
  • 30-59% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 1,25,000 രൂപ 335 പേർക്ക് (4,18,75,000)
  • 16-29% വരെയുള്ള കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 60,000 രൂപ 1159 പേർക്ക് (6,95,40,000)
  • 15% കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് കൊടുക്കുന്ന 10,000 രൂപ 1637 പേർക്ക് (1,63,70,000)
  • ഇതുപ്രകാരം ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് വരാപ്പുഴ പഞ്ചായത്ത് പ്രളയ ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ചതും വീട് നിർമ്മാണത്തിനും മറ്റുമായി ഇതുവരെ ഇരുപത്തിയൊന്ന് കോടി അമ്പത്തിയേഴ് ലക്ഷത്തി എൺപത്തിയയ്യായിരം  (21,57,85,000) രൂപയാണ് നൽകിയിട്ടുള്ളത്.
  • വീടുനിർമാണത്തിനും ദുരിതാശ്വാസത്തിനുമൊപ്പം റിലീഫ് കിറ്റിനുമുൾപ്പടെ ചെലവഴിച്ച തുക കൂടി ചേരുമ്പോഴുള്ള കണക്ക് ലഭ്യമല്ല.
advertisement
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് വരാപ്പുഴ വില്ലേജിൽ മാത്രം 8187 പേർക്ക് സർക്കാർ സഹായം ലഭിച്ചിട്ടുണ്ട് ഗുണഭോക്താക്കളുടെ വിശദാംശങ്ങളും സൈറ്റിൽ ലഭ്യമാണ്.
വിവരങ്ങൾ ലഭിക്കാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ് - https://ernakulam.nic.in/district-news/
ഈ വെബ്സൈറ്റിൽ House construction -1st Instalment എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിടെ പറവൂർ താലൂക്ക്, വരാപ്പുഴ വില്ലേജ് എന്നിവ സെലക്ട് ചെയ്താൽ അവിടെ വീട് അനുവദിച്ചവരുടെ വിശദാശങ്ങൾ ലഭിക്കും.
അതുപോലെ പൂർത്തിയായ വീടുകൾ, ഭാഗികമായി നാശം സംഭവിച്ച വീടുകൾ, നിർമ്മിക്കുന്ന വീടുകളുടെ പട്ടിക, ദുരിതാശ്വാസസഹായം ലഭിച്ചവരുടെ പട്ടിക എന്നിവയെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
FACT CHECK: വരാപ്പുഴയിലെ ദുരിതാശ്വാസം: നടൻ ധർമജൻ പറഞ്ഞത് ശരിയോ?
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement