18 കൊല്ലം മുൻപ് വൈൻഡ്അപ് ചെയ്ത കമ്പനിയാണിത്. പത്തുകൊല്ലം മുൻപുള്ള ചെക്കിലാണ്. കേസ് 20 കോടിയുടെ വർക്ക് അവിടെയില്ല. ഗൂഢാലോചനയും ചതിയുമാണ് ഇതിനു പിന്നിൽ. പഴയ മാനേജരും മറ്റു ചിലരും ഉണ്ടാക്കിയ കള്ളക്കേസാണിത്. അതിനെ നിയമപരമായി നേരിടും. കേസിന് പിന്നില്‍ രാഷ്ട്രീയമോ എസ്എന്‍ഡിപി യോഗത്തിലെ മത്സരമോ അല്ല.'
അഞ്ചു പൈസ കൊടുത്ത് സെറ്റിൽ ചെയ്യരുതെന്നാണ് അവിടെയുള്ള മലയാളികൾ പറഞ്ഞിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് യൂസഫലി വിളിച്ചിരുന്നു. കള്ളക്കേസ് ആണെന്ന് യൂസഫലിയും പറഞ്ഞു. മലയാളി സംഘടനകളും വിളിച്ച് പിന്തുണ അറിയിച്ചു. ജാമ്യം ലഭ്യമാക്കാന്‍ മുഴുവന്‍ സഹായവുമുണ്ടാകുമെന്ന് സംഘടനകളും വ്യവസായികളും അറിയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
advertisement
ബി ഡി ജെ എസ് നേതാവും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസിലാണ് യു.എ.ഇയില്‍ അറസ്റ്റിലായത്. ബിസിനസ് സംബന്ധമായി നല്‍കിയ ഒരു കോടി ദിര്‍ഹത്തിനുള്ള ചെക്ക് (19 കോടിയിലേറെ രൂപയ്ക്ക് തുല്യമായ ) മടങ്ങിയ കേസിലായിരുന്നു അറസ്റ്റ്.
തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയാണ് പരാതിക്കാരന്‍. തുഷാറിന്റെ പങ്കാളിത്തത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ പ്രവര്‍ത്തന രഹിതവുമായ ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടര്‍ ആയിരുന്നു പരാതിക്കാരന്‍. പത്തു വര്‍ഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീര്‍പ്പിനായി വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റെന്നാണ് സൂചന. അജ്മാന്‍ ജയിലിലാണ് തുഷാര്‍ വെള്ളാപ്പള്ളി ഉള്ളതെന്നാണ് വിവരം.
Also Read തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ യു എ ഇ ജയിലിൽ