തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ യു എ ഇ ജയിലിൽ
Last Updated:
പത്തു വർഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീർപ്പിനായി വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് എന്നാണ് സൂചന.
ബി ഡി ജെ എസ് നേതാവും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ യു എ ഇ യിൽ അറസ്റ്റിലായി. ബിസിനസ് സംബന്ധമായി നൽകിയ ഒരു കോടി ദിർഹത്തിനുള്ള ചെക്ക് (19 കോടിയിലേറെ രൂപയ്ക്ക് തുല്യമായ ) മടങ്ങിയ കേസിലാണിത്.
തൃശൂർ സ്വദേശിയായ നാസിൽ അബ്ദുല്ലയാണ് പരാതിക്കാരൻ. തുഷാറിന്റെ പങ്കാളിത്തത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ പ്രവർത്തന രഹിതവുമായ ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോൺട്രാക്ടർ ആയിരുന്നു പരാതിക്കാരൻ. പത്തു വർഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീർപ്പിനായി വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റെന്നാണ് സൂചന.
അജ്‌മാൻ ജയിലിലാണ് തുഷാർ വെള്ളാപ്പള്ളി ഉള്ളതെന്ന് ദുബായ് റിപോർട്ടുകൾ പറയുന്നു.
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറിന് കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.
Location :
First Published :
August 22, 2019 1:16 AM IST