മത്സരശേഷം പൊള്ളാര്‍ഡിനൊപ്പം വിജജയം ആഘോഷിക്കാന്‍ കളത്തിലെത്തിയ പൊള്ളാര്‍ഡിന്റെ മകന്‍ കെയ്ദാനാണ് തങ്ങളുടെ കുടുംബത്തിന് ഈ ദിനം എത്ര പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്. മകനുമായി താരം സംസാരിക്കവെയാണ് അമ്മയുടെ പിറന്നാളാണെന്നും ഈ ദിനം അമ്മയ്ക്ക് സമര്‍പ്പിക്കുന്നെന്നും മകന്‍ പറയുന്നത്.
Also Read: പൊള്ളാർഡ് തകർത്തടിച്ചു; അവസാന പന്തിൽ മുംബൈക്ക് ജയം
പഞ്ചാബിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ കെയ്ദനെ വാരിയെടുത്ത് ചുംബിച്ചാണ് പൊള്ളാര്‍ഡ് വിജയമാഘോഷിച്ചത്. ആ സമയത്താണ് അമ്മ ജെന്നയുടെ പിറന്നാളായിരുന്നെന്നും ഈ ദിവസത്തിലായിരുന്നു അച്ഛന്റെ വെടിക്കെട്ട് ബാറ്റിങ്ങെന്നും വിജയം അമ്മയ്ക്ക് സമര്‍പ്പിക്കുന്നെന്നും മകന്‍ പറഞ്ഞത്.
advertisement
കെയ്ദാനും പൊള്ളാര്‍ഡും വിജയമാഘോഷിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2019 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമോ? താരത്തിന്റെ മകന്‍ പറയുന്നു