TRENDING:

പാലക്കാട് സ്ഥാപിച്ച 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് തകർന്നു വീണു

Last Updated:

പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണോഡോയുടെ കട്ടൗട്ടാണ് തകർന്ന് വീണത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും വലിയ കടൗട്ട് തകർന്നു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റോണോഡോയുടെ കട്ടൗട്ടാണ് തകർന്ന് വീണത്. 120 അടി ഉയരത്തിലാണ് പോർച്ചുഗൽ ഫാൻസ് കട്ടൗട്ട് സ്ഥാപിച്ചിരുന്നത്.
advertisement

ശക്തമായ കാറ്റിലാണ് കട്ടൗട്ട് തകർന്നുവീണത്. കൊല്ലാങ്കോട്-പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് കട്ടൗട്ട് ഉയർത്തിയിരുന്നത്. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയർത്തിയത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍.

Also Read-‘ലോകകപ്പ് ജോലികൾക്കിടെ അഞ്ഞൂറോളം തൊഴിലാളികള്‍ മരിച്ചു’ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖത്തർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

120 അടിയുള്ള കട്ടൗട്ടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ആരാധകരും അവകാശപ്പെട്ടിരുന്നു. വിദൂരതയിലേക്ക് നോട്ടമുറപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യ ഗിന്നസ് ബുക്ക് റിപ്പോര്‍ഡിലും ഇടം പിടിച്ചെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിനിടെയാണ് കട്ടൗട്ട് നിലംപതിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
പാലക്കാട് സ്ഥാപിച്ച 120 അടി ഉയരമുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് തകർന്നു വീണു
Open in App
Home
Video
Impact Shorts
Web Stories