TRENDING:

പ്രളയകാലത്തെ രക്ഷകരെ ആദരിക്കാൻ പുതിയ ജേഴ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മഹാപ്രളയത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്തിയവരെ ആദരിക്കാൻ പുതിയ ജേഴ്സി അണിഞ്ഞാകും കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച മൈതാനത്തിറങ്ങുക. കേരളത്തെ തകർത്തെറിഞ്ഞ പ്രളയകാലത്ത് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യതൊഴിലാളികളോടുള്ള ആദരസൂചകമായാണ് ബ്ലാസ്റ്റേഴ്സ് പുതിയ ജേഴ്സി അണിയുക.
advertisement

'രാജ്‌കോട്ടില്‍ രാജകീയം'; ആദ്യദിനം രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇന്ത്യ 364 ന് 4

നാളെ മുംബൈ സിറ്റിക്കെതിരായ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ് ഇറങ്ങുക പ്രത്യേകം തയാറാക്കിയ ജഴ്സിയിലാകും. മുൻ ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രം ആലേഖനം ചെയ്ത മഞ്ഞ ജേഴ്സിയാകും കളിക്കാൻ ധരിക്കുക. രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച മത്സ്യ തൊഴിലാളികളെ ആദരിക്കുമെന്ന് ടീം മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും മുമ്പ് മത്സ്യതൊഴിലാളികളെ ആദരിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം. കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തതും മത്സ്യത്തൊഴിലാളികളായിരുന്നു.

advertisement

ടീം അംബസിഡർ മോഹൻലാലാണ് സോഷ്യൽമീഡിയയിലൂടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്. സ്പെഷ്യൽ ജെഴ്സിയണിഞ്ഞ് കേരളത്തിന്റെ സൂപ്പർ ഹീറോകളായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നു എന്ന് പറഞ്ഞാണ് താരം പുതിയ ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്രളയകാലത്തെ രക്ഷകരെ ആദരിക്കാൻ പുതിയ ജേഴ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ്