'രാജ്‌കോട്ടില്‍ രാജകീയം'; ആദ്യദിനം രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇന്ത്യ 364 ന് 4

Last Updated:
രാജ്‌കോട്ട്: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യദിനം ഇന്ത്യക്ക് സ്വന്തം. അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി പിറന്ന മത്സരത്തില്‍ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സാണ് നേടിയത്. 154 പന്തുകളില്‍ നിന്ന് 134 റണ്‍സായിരുന്നു പതിനെട്ട് കാരന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നത്.
പൂജാര 130 പന്തുകളില്‍ നിന്ന് 86 റണ്‍സുമായി യുവതാരത്തിനു മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. പൂജാര പുറത്തായ ശേഷമെത്തിയ കോഹ്‌ലി നായകന്റെ ഇന്നിങ്‌സ് പുറത്തെടുക്കുകയും ചെയ്തു.
137 പന്തുകളില്‍ നിന്ന് 72 റണ്‍സുമായ് കോഹ്‌ലി പുറത്താവാതെ നില്‍ക്കുകയാണ്. 21 പന്തുകളില്‍ നിന്ന് 17 റണ്‍സെടുത്ത ഋഷഭ് പന്താണ് താരത്തിനൊപ്പം ക്രീസില്‍. അജിങ്ക്യാ രഹാനെ 92 പന്തുകളില്‍ നിന്ന് 41 റണ്‍സും നേടി. വിന്‍ഡീസിനായ് ഗബ്രിയേല്‍, ലെവിസ്, ബിഷൂ, ചേസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'രാജ്‌കോട്ടില്‍ രാജകീയം'; ആദ്യദിനം രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇന്ത്യ 364 ന് 4
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement